Posts

ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

Image
2300 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ രൂപം കൊണ്ട ഒരു നിഗൂഢമായ ഒരു സംഘം ഉണ്ടായിരുന്നു... ഇല്ലുമിനാറ്റികൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം. എന്നാൽ ഇല്ലുമിനാറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം പോലെ ആദ്യമായി ഉണ്ടായതിൽ ഒന്ന് നമ്മൾ ഇന്ത്യക്കാരുടെ തന്നെയാണ് എന്ന് കേൾക്കുമ്പോൾ നമ്മൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലീസ് ഓഫീസറായാ ടാൽബോട് മുണ്ടി ഇതിനെ കുറിച്ചു കുറേയേറെ സത്യവും മിഥ്യയും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്.  പിതാവായ ചന്ദ്രഗുപ്ത്തനേ പോലെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു. ആ യുദ്ധത്തിൽ ഏകദേശം ഒരുലക്ഷത്തില്പരം പുരുഷമാർ മരിച്ചു വീണതായി കരുതുന്നു. യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച

പ്രപഞ്ച ഉല്പത്തി

Image
എന്താണ് പ്രപഞ്ചം ? ഭൗതികമായി നിലനിൽക്കുന്ന എല്ലാം ചേർന്നതാണ് പ്രപഞ്ചം. സമ്പൂർണമായ സ്ഥലവും സമയവും, എല്ലാ രൂപത്തിലുമുള്ള ദ്രവ്യവും, ഊർജ്ജവും ഗതിയും, ഭൗതിക നിയമങ്ങളും അവയുടെ അളവുകളുമെല്ലാം അതിൽ ഉൾപ്പെടുന്നു. എവിടെയെല്ലാം ദ്രവ്യമുണ്ടോ, ദ്രവ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലുമുണ്ടോ അവിടമെല്ലാം പ്രപഞ്ചത്തിന്റെ ഭാഗമാണ്. എല്ലാ ദ്രവ്യവും ദ്രവ്യരൂപങ്ങൾക്കിടയിലുള്ളതും അവയ്ക്കു ചലിക്കുവാൻ വേണ്ടതുമായ സ്ഥലവും ചേർന്നതാണ് പ്രപഞ്ചം. പ്രപഞ്ചം എങ്ങനെ ഉണ്ടായി ? എപ്പോൾ ഉണ്ടായി ? തുടങ്ങിയ ചോദ്യങ്ങൾ പിറന്നിട്ട് കാലങ്ങൾ കുറേയായി. വളരെ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പ്രപഞ്ചം സ്ഥിരമാണെന്ന് വിശ്വസിച്ചവരും പ്രപഞ്ചത്തിന് തുടക്കമുണ്ടായിരുന്നുവെന്ന് വിശ്വസിച്ചവരുമുണ്ടായിരുന്നു. നൂറ്റാണ്ടുകൾക്ക് മുന്നേ പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്ന് മനുഷ്യരെ പഠിപ്പിച്ചത് ചില മതങ്ങളായിരുന്നു. പ്രപഞ്ചം എന്നെന്നും നിലനിന്നിരുന്നുവെന്നും അതിന് ആരംഭമില്ലെന്നും വാദിച്ചുകൊണ്ടിരുന്ന വിവിധതരം ഭൗതികവാദ ആശയങ്ങള്‍ക്ക് ഇടയിൽ പ്രപഞ്ചത്തിന് നിശ്ചിതമായൊരു ആരംഭമുണ്ടെന്ന് മതങ്ങൾ സിദ്ധാന്തിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെയും വല

കുറ്റാന്വേഷണ ശാസ്ത്രം

Image
മനുഷ്യസംസ്കാരത്തിനോളം തന്നെ പഴക്കമുണ്ട് കുറ്റകൃത്യങ്ങൾക്കും കുറ്റാന്വേഷണത്തിനും. കുറ്റാന്വേഷണം കുറ്റമറ്റതാക്കുന്നതിന് വേണ്ടി വിവിധതരം ശാസ്ത്രശാഖകളെ ഉപയോഗപ്പെടുത്തുന്നു. വിവിധ ശാസ്ത്രശാഖകൾ ഉൾപ്പെടുത്തി കുറ്റാന്വേഷണം നിർവ്വഹിക്കുന്നതിനായി രൂപീകരിക്കപ്പെട്ട ശാസ്ത്രശാഖയെയാണ് കുറ്റാന്വേഷണ ശാസ്ത്രം അഥവാ ഫോറൻസിക് സയൻസ് (Forensic Science). കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന സ്ഥലം സന്ദർശിക്കുന്ന കുറ്റാന്വേഷണ ശാസ്ത്രജ്ഞൻ (Forensic Scientist) സ്ഥലത്തു ലഭ്യമായ എല്ലാ ശാസ്ത്രീയമായ തെളിവുകളും ശേഖരിക്കുകയും ഈ തെളിവുകളെ ലബോറട്ടറികളിൽ വിശദപരിശോധനക്ക് വിധേയമാക്കുകയും ചെയ്യും. അവയിൽ നിന്നും ഉരുത്തിരിയുന്ന നിഗമനങ്ങൾ കുറ്റാന്വേഷണത്തെ വളരെയധികം സഹായിക്കുന്നതാണ്. ഈ തെളിവുകൾ കുറ്റാന്വേഷണകൻ കോടതികളിൽ സമർപ്പിക്കുകയും കോടതിയിൽ നേരിട്ട് വിശദീകരിക്കുകയും ചെയ്യുന്നു. കുറ്റാന്വേഷണത്തിലും നീതിനിർവ്വഹണത്തിലും ഇന്ന് ഒഴിവാക്കാനാവാത്ത ഒന്നാണ് ഫോറൻസിക് സയൻസ് എന്ന പഠന മേഖല. പുരാതന കാലങ്ങളിൽ ശാസ്ത്രീയമായ രീതികൾ ഒന്നും തന്നെ കുറ്റാന്വേഷണത്തിൽ ഉണ്ടായിരുന്നില്ല. കുറ്റാരോപിതന്റെ കുറ്റസമ്മതം, സാഹചര്യങ്ങൾ എന്നിവ മാത്രമ

അരിഗോയുടെ അതീന്ദ്രിയ ശസ്ത്രക്രിയകൾ

Image
ബ്രസീലിലെ ഒരു അതിവിദൂര ഗ്രാമപ്രദേശത്ത്, ക്യാന്‍സര്‍ ബാധിച്ച് മരണക്കിടക്കയിലായിരുന്നു ആ സ്ത്രീ. അടുത്ത പള്ളിയിലെ പുരോഹിതന്‍ അവരുടെ അടുത്ത് നിന്ന് പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ടിരുന്നു. ആ സ്ത്രീയെ അവസാനമായി ഒരു നോക്ക് കാണാന്‍ അയല്‍ക്കാരായ അരിഗോയും (Arigo) ഭാര്യ ആര്‍ലെറ്റും അപ്പോഴങ്ങോട്ട് കടന്നുവന്നു. അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത, വെറും പാവത്താനായ അരിഗോ ആ സ്ത്രീയുടെ അടുത്ത് നിന്ന് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു, പൊടുന്നനെ ഒരു ഭ്രാന്തനെപ്പോലെ അരിഗോ അകത്തേക്കോടി ഒരു കറിക്കത്തിയുമായി തിരിച്ചുവന്നു. അടുത്ത നിമിഷം തന്നെ രോഗിയുടെ പുതപ്പെല്ലാം വലിച്ചു മാറ്റിയ അരിഗോ, അവരുടെ ശരീരത്തില്‍ കത്തി കുത്തിയിറക്കി. അതുകണ്ട് ബന്ധുക്കള്‍ അലറിക്കരഞ്ഞപ്പോള്‍ ചിലര്‍ ഡോക്ടറെ വിളിക്കാനോടി. നിമിഷങ്ങള്‍ക്കുള്ളില്‍ അരിഗോ രോഗിയുടെ ശരീരത്തില്‍ നിന്ന് മുന്തിരിയോളം വലിപ്പമുള്ള ഒരു മുഴ കത്തി കൊണ്ട് പുറത്തെടുത്തു. പിന്നെ കത്തി വലിച്ചെറിഞ്ഞു മുട്ടിലിരുന്ന് കരയാന്‍ തുടങ്ങി. ആർലെറ്റ് തന്റെ ഭര്‍ത്താവിനെ താങ്ങിയെഴുന്നെല്‍പ്പിച്ച് വീട്ടിലേക്ക് നടന്നു. പിറ്റേന്ന് അരിഗോ മാത്രമായി നാട്ടിലെ സംസാരവിഷയം. രോഗിയെ കുത്തിയതല്ല

ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി

Image
ഒരു സ്ത്രീയാണ് ലോകത്തെ ആദ്യത്തെ യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന് നിങ്ങൾക്കറിയാമോ ? അതും ആയിരം വർഷങ്ങൾക്ക് മുമ്പ്! അതെ "ഫാത്തിമ അൽ ഫിഹ്രി" (Fatima al-Fihri) എന്ന മുസ്ലിം സ്ത്രീയാണ് ലോകത്തിലെ ആദ്യത്തെ സർവകലാശാലയായ "അൽ ഖറവിയ്യിൻ സർവകലാശാല" (University of Al Quaraouiyine) മൊറോക്കോയിലെ ഫെസ് എന്ന സ്ഥലത്ത് സ്ഥാപിച്ചത്. ഗിന്നസ് വേൾഡ് റെക്കോഡും യുനെസ്കോയും ലോകത്തെ ആദ്യത്തെ യൂണിവേഴ്സിറ്റിയായി അംഗീകരിക്കുന്നതും ലോകത്ത് നിലവിലെ ഏറ്റവും പഴമയുള്ളതും ഇന്നുവരെ തുടർച്ചയായി പ്രവർത്തിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനമാണ് അൽ ഖറവിയ്യിൻ യൂണിവേഴ്സിറ്റി. AD 800 ൽ ടുണീഷ്യയിലെ ഖെയ്‌റവാനിലാണ് ഫാത്തിമ അൽ ഫിഹ്രി ജനിച്ചത്. ഫാത്തിമയും അവളുടെ സഹോദരിയായ മറിയമും വിദ്യാലയ വിദ്യാഭ്യാസം കരസ്ഥമാക്കിയിരുന്നു. അവരുടെത് അത്ര സമ്പന്നമല്ലാത്ത ഒരു കുടുംബമായിരുന്നു, ഫാത്തിമയുടെ പിതാവ് ഒരു സാധാരണ വ്യാപാരിയായിരുന്നു. അക്കാലത്ത് മൊറോക്കോയിലെ ഫെസ് എന്ന നഗരം കച്ചവടത്തിനും ധന സമ്പാദനത്തിനും പേരുകേട്ട ഇടമായതുകൊണ്ട് ഫെസിലേക്കുള്ള വലിയ കുടിയേറ്റത്തിന്റെ ഭാഗമായി മാറുകയായിരുന്നു ഫാത്തിമയുടെ കുടുംബവും. ഫെസിലെ ദുരി

ലോകം ഭരിക്കുന്ന എണ്ണരാഷ്ട്രീയം

Image
സദ്ദാം ഹുസൈൻ 1972 ൽ ഇറാഖിലെ എണ്ണവ്യവസായം ദേശസാൽക്കരിച്ചതോടെ അവിടെ എണ്ണരാഷ്ട്രീയം ഇനിയൊരിക്കലും പൂർവ്വാവസ്ഥയിലേക്ക് തിരിച്ചുപോകാൻ പറ്റാത്തവിധം പുതിയ ദിശയിലേക്ക് പ്രവേശിച്ചു. ഇറാഖിൽ എണ്ണ കണ്ടെത്തിയത് 1920 ൽ ആയിരുന്നു. അതുവരെ ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ ദരിദ്രകർഷകർ അധിവസിച്ചിരുന്ന ഭൂവിഭാഗമായിരുന്നു അത്. ഒന്നാം ലോകയുദ്ധത്തിൽ പരാജയപ്പെട്ട ഓട്ടോമൻ സാമ്രാജ്യം സെവെറേ ഉടമ്പടി (Treaty of Sèvres) പ്രകാരം വിഭജിക്കപ്പെട്ടപ്പോൾ ഇറാഖിന്റ അതിർത്തികളും നിർണയിക്കപ്പെട്ടത് 1920 ൽ തന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ആധുനിക ഇറാഖ് രൂപപ്പെട്ടതും എണ്ണ ആ പ്രദേശത്ത് കണ്ടെത്തിയതും ഒരുമിച്ചായിരുന്നു. തന്നെ ഇല്ലാതാക്കാൻ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ള്യു ബുഷ് 2003 ൽ നടത്തിയ യുദ്ധത്തിന്റെ വിത്ത് സദ്ദാം 1972 ൽ വിതച്ചുകഴിഞ്ഞിരുന്നു. അത് എണ്ണവ്യവസായ ദേശസാൽക്കരണമല്ലാതെ മറ്റൊന്നുമല്ല. യാതൊരു വിലക്കുകളുമില്ലാതെ ഇറാഖിലെ എണ്ണ കൊള്ളയടിച്ചു കൊണ്ടുപോവുകയായിരുന്നു സാമ്രാജ്യത്വശക്തികളുടെ ലക്ഷ്യം. അതിന് ആദ്യത്തെ തടസ്സം സദ്ദാമിന്റെ ദേശസാൽക്കരണമായിരുന്നു. 2000 ത്തിൽ സദ്ദാം എണ്ണവിനിമയത്തിനായി ഡോളറിന് പകരം യൂറോപ്യൻ യൂണിയന്റ

സയനൈഡ് മോഹൻ - കർണാടകയെ ഞെട്ടിച്ച ഒരു സീരിയൽ കില്ലർ

Image
2009 ജൂൺ മാസത്തിലെ ഒരു ദിനം. കർണാടകയിലെ, ബന്ത്വാൾ പോലീസ് സ്റ്റേഷനിലേയ്ക്ക് മധ്യവയ്കരായ ആ ദമ്പതികൾ കയറിച്ചെന്നു. മംഗലാപുരത്തു നിന്നും ഏകദേശം 40 കിലോമീറ്റർ അകലെ, തീരദേശഗ്രാമമായ ബരിമരുവിൽ നിന്നാണു അവർ വരുന്നത്. ഇൻസ്പെക്ടറുടെ മുന്നിൽ അവർ ഒരു പരാതി സമർപ്പിച്ചു. 22 വയസ്സുള്ള അവരുടെ മകൾ അനിത ബംഗരെയെ രണ്ടു ദിവസമായി കാണാനില്ല. 7ആം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള യുവതി. വളരെ താഴ്ന്ന ചുറ്റുപാടുകളിൽ ജീവിച്ചു വരുന്ന ദുഗ്ഗപ്പയുടെയും കുസുമയുടെയും മൂന്നുമക്കളിൽ രണ്ടാമത്തവൾ. അവളുടെ വിവാഹത്തിനായി സ്വരൂപിച്ചു വച്ചിരുന്ന 9 പവൻ സ്വർണവും 5000 രൂപയും അവളോടൊപ്പം കാണാതായിരുന്നു. അവളുടെ മൂത്തസഹോദരൻ മാധവ് വിദേശത്ത് ജോലി ചെയ്യുന്നു. അയാൾ വാങ്ങിക്കൊടുത്ത വിലകൂടിയ ഒരു മൊബൈൽ ഫോണും അപ്രത്യക്ഷമായിട്ടുണ്ട്. തങ്ങളുടെ മകളെ എങ്ങനെയും കണ്ടുപിടിച്ചു തരണമെന്ന് അവർ കണ്ണീരോടെ ഇൻസ്പെക്ടറോട് അപേക്ഷിച്ചു. പരാതി സ്വീകരിച്ച ഇൻസ്പെക്ടർ അന്വേഷിച്ച് നടപടിയെടുക്കാമെന്നു ഉറപ്പുകൊടുത്തു. പിറ്റേന്ന് പൊലീസ് പാർടി ബരിമരുവിലെത്തി. യാത്ര സൌകര്യങ്ങൾ നന്നേ കുറഞ്ഞ ഒരു ഗ്രാമം. ഹിന്ദുക്കളും മുസ്ലീങ്ങളും താമസമുണ്ട്. ദുഗ്ഗപ്പയുടെ വീട്ടിലെ

ജൂലിയൻ അസാൻജിന്റെ വിക്കിലീക്സ്

Image
ഈ ലോകത്തിലെ ജനങ്ങളെ നമുക്ക്‌ രണ്ടായി തിരിക്കാനാവും, ഒന്ന് അധികാരവർഗ്ഗവും രണ്ട് സാധാരണക്കാരും. അധികാരവർഗ്ഗം ശക്തരും വലിയ സ്വാധീനമുള്ളവരുമായിരിക്കും. സാധാരണക്കാർക്ക്‌ അധികാരവർഗ്ഗത്തോട് ഏറ്റുമുട്ടാൻ ശക്തിയോ സ്വാധീനമോ ഉണ്ടാവില്ല. അധികാരവർഗ്ഗത്തിന്റെ കൂട്ടുകാരായിരിക്കും സകല മാധ്യമങ്ങളും. അധികാരവർഗം അവരുടെ ശക്തിയും സ്വാധീനവും സമ്പത്തും ഉപയോഗിച്ച് മാധ്യമങ്ങളെ സ്വാധീനീക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. മാധ്യമങ്ങൾ അധികാരവർഗ്ഗതത്തിന് സ്തുതിപാടകരാവുന്നു. ലോകത്ത് പരക്കെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ വലിയൊരു തോതും ഈ അധികാരവർഗം എതിർക്കാൻ കെൽപ്പില്ലാത്ത സാധാരണക്കാരായ ജനങ്ങളുടെ മേൽ നടത്തുന്ന കുറ്റകൃത്യങ്ങളാണ്. സാഹചര്യം വിശദീകരിക്കാനായി ഒരു കഥ പറയാം. "ഒരിക്കൽ ഒരിടത്ത് ഒരു അധികാരി അയാളുടെ അയൽവാസിയായ സാധാരണക്കാരന്റെ വീട്ടിൽകേറി അയാളെ ആക്രമിക്കുകയും അയാളുടെ പക്കലുള്ള സ്വർണം തട്ടിയെടുക്കുകയും ചെയ്തു. അയാളെ ആക്രമിക്കുമ്പോൾ അധികാരി തന്റെ പക്കലുള്ള മൈക്ക് ഉപയോഗിച്ച് ലൗഡ്സ്പീക്കറിലൂടെ ഉച്ചത്തിൽ സാധാരണക്കാരൻ തന്നെ ആക്രമിക്കുന്നതായി ചുറ്റുപാടുമുള്ള പ്രാദേശങ്ങളിലേക്ക് വിളിച്ചു പറയുന്നു. ഇത് കേട

Popular posts from this blog

ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

ടൈം ട്രാവൽ സാധ്യമോ ?

ഇന്റർസ്റ്റെല്ലാർ സിനിമയിലെ ശാസ്ത്രം