Posts

Showing posts from 2018

സിറിയയിലെ ചോരപ്പുഴക്ക്‌ കാരണം ആര്..?

ലോകത്തിന് നിലക്കാത്ത നിലവിളിയായി മാറിയിരിക്കുന്നു ഇന്ന് സിറിയ. ഭയാനകവും  കരളലിയിപ്പിക്കുന്നതുമായ സിറിയയുടെ ആയിരക്കണക്കിന് ചിത്രങ്ങള്‍ ലോകത്തെ നടുക്കിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ രക്ത രൂക്ഷിത യുദ്ധമായ സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിടുന്നു. തകര്‍ന്ന നഗരങ്ങളും നാടുകളും റോഡുകളും കെട്ടിടങ്ങളും ആധുനിക ലോകത്ത് സിറിയയെ വര്‍ഷങ്ങള്‍ പിന്നോട്ടാക്കി. വൈദ്യുതി, മൊബൈല്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഒന്നുമില്ലാത്ത സിറിയന്‍ നഗരങ്ങളില്‍ ജനങ്ങള്‍ ഓടുന്നത് ഒരിറ്റ് കുടിവെള്ളത്തിനായും വിശപ്പകറ്റാൻ ഭക്ഷണത്തിനും പേടിച്ചുറങ്ങേണ്ടാത്ത രാത്രികള്‍ക്കായുമാണ്. നെരിപ്പോടില്‍ പിടയുന്ന മനുഷ്യന്റെ നെഞ്ചിലേക്ക് ത്രിശൂലം ആഴ്ന്നിറങ്ങിയാല്‍ ഉണ്ടാകുന്ന വിങ്ങലും വേദനയുമാണ് ഓരോ സിറിയക്കാരന്റെയും മനസ്സില്‍. 7000 വര്‍ഷത്തെ സംസ്കാര സമ്പന്നമായ ഒരു ഭൂതകാലമുണ്ടായിരുന്ന ഈ രാജ്യത്ത് സാമ്രാജ്യത്വം നടത്തുന്ന ആക്രമണങ്ങളില്‍ പുളയുന്ന, ഒന്നുമറിയാത്ത ഒരു തെറ്റും ചെയ്യാത്ത പാവപ്പെട്ട മനുഷ്യരുടെ രോദനമാണ് എങ്ങും. ഐഎസിന്റെയും സാമ്രാജ്യത്വത്തിന്റെയും ആക്രമ...

Popular posts from this blog

ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി

ആരാണ് സൽമാൻ റഷ്ദി?

സിറിയയിലെ ചോരപ്പുഴക്ക്‌ കാരണം ആര്..?