ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി
ഒരു സ്ത്രീയാണ് ലോകത്തെ ആദ്യത്തെ യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന് നിങ്ങൾക്കറിയാമോ ? അതും ആയിരം വർഷങ്ങൾക്ക് മുമ്പ്! അതെ "ഫാത്തിമ അൽ ഫിഹ്രി" (Fatima al-Fihri) എന്ന മുസ്ലിം സ്ത്രീയാണ് ലോകത്തിലെ ആദ്യത്തെ സർവകലാശാലയായ "അൽ ഖറവിയ്യിൻ സർവകലാശാല" (University of Al Quaraouiyine) മൊറോക്കോയിലെ ഫെസ് എന്ന സ്ഥലത്ത് സ്ഥാപിച്ചത്. ഗിന്നസ് വേൾഡ് റെക്കോഡും യുനെസ്കോയും ലോകത്തെ ആദ്യത്തെ യൂണിവേഴ്സിറ്റിയായി അംഗീകരിക്കുന്നതും ലോകത്ത് നിലവിലെ ഏറ്റവും പഴമയുള്ളതും ഇന്നുവരെ തുടർച്ചയായി പ്രവർത്തിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനമാണ് അൽ ഖറവിയ്യിൻ യൂണിവേഴ്സിറ്റി. AD 800 ൽ ടുണീഷ്യയിലെ ഖെയ്‌റവാനിലാണ് ഫാത്തിമ അൽ ഫിഹ്രി ജനിച്ചത്. ഫാത്തിമയും അവളുടെ സഹോദരിയായ മറിയമും വിദ്യാലയ വിദ്യാഭ്യാസം കരസ്ഥമാക്കിയിരുന്നു. അവരുടെത് അത്ര സമ്പന്നമല്ലാത്ത ഒരു കുടുംബമായിരുന്നു, ഫാത്തിമയുടെ പിതാവ് ഒരു സാധാരണ വ്യാപാരിയായിരുന്നു. അക്കാലത്ത് മൊറോക്കോയിലെ ഫെസ് എന്ന നഗരം കച്ചവടത്തിനും ധന സമ്പാദനത്തിനും പേരുകേട്ട ഇടമായതുകൊണ്ട് ഫെസിലേക്കുള്ള വലിയ കുടിയേറ്റത്തിന്റെ ഭാഗമായി മാറുകയായിരുന്നു ഫാത്തിമയുടെ കുടുംബവും. ഫെസിലെ ദുരിതങ്ങളിലും കഷ...