ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

Image
2300 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ രൂപം കൊണ്ട ഒരു നിഗൂഢമായ ഒരു സംഘം ഉണ്ടായിരുന്നു... ഇല്ലുമിനാറ്റികൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം. എന്നാൽ ഇല്ലുമിനാറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം പോലെ ആദ്യമായി ഉണ്ടായതിൽ ഒന്ന് നമ്മൾ ഇന്ത്യക്കാരുടെ തന്നെയാണ് എന്ന് കേൾക്കുമ്പോൾ നമ്മൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലീസ് ഓഫീസറായാ ടാൽബോട് മുണ്ടി ഇതിനെ കുറിച്ചു കുറേയേറെ സത്യവും മിഥ്യയും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്.  പിതാവായ ചന്ദ്രഗുപ്ത്തനേ പോലെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു. ആ യുദ്ധത്തിൽ ഏകദേശം ഒരുലക്ഷത്തില്പരം പുരുഷമാർ മരിച്ചു വീണതായി കരുതുന്നു. യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച

ബ്ലാക്ക് നൈറ്റ് ഏലിയൻ സാറ്റലൈറ്റ്

ബ്ലാക്ക്‌ നൈറ്റ്‌ സാറ്റലൈറ്റ്, നിങ്ങൾക്ക് അറിയാൻ സാധ്യത ഉള്ള, കുറച്ചൊക്കെ പരസ്യം ആയ, അതിലേറെ രഹസ്യം ആയ ഒരു കണ്ടുപിടുത്തം... ഓരോ പുതിയ അറിവും വിരല്‍ ചൂണ്ടുന്നത് ഒന്നിലേക്ക് മാത്രം അന്യഗ്രഹ ജീവികളുടെ സാന്നിധ്യം എന്നതിലേക്കാണത്. ബ്ലാക്ക് നൈറ്റ്‌ എന്നു പേരിട്ട ഈ  സാറ്റലൈററ്റിന് ഏകദേശം 13000 വർഷം പഴക്കം ഉണ്ടെന്ന് കരുതപ്പെടുന്നു. ഭുമിയെ നിരീക്ഷിച്ചു വലം വച്ചു കൊണ്ടിരിക്കുന്ന ഇവനാണ് നാസയുടെ പ്രധാനിയായ നോട്ടപ്പുള്ളിയാണത്രേ. ലോകവ്യാപകമായി നിരീക്ഷണ കേന്ദ്രങ്ങളുട പഠനമനുസരിച്ച്‌ ഏകാദശം 50 വർഷങ്ങൾക്ക് മുമ്പ് വരെ ബ്ലാക്ക്‌ നൈറ്റ്‌ റേഡീയോ  സിഗ്നലുകൾ അയച്ചു തന്നിട്ടുണ്ട്.  അമേരിക്കയും റഷ്യയും ബ്ലാക്ക്‌ നൈറ്റ്‌ ന്റെ കാര്യത്തിൽ പ്രത്യകം താല്പര്യം കാണിക്കുന്നുണ്ട്. ഇതിന്റെ സാന്നിധ്യം കണ്ടുപിടിച്ചതിനു ശേഷം സ്വീഡൻ പോലുള്ള രാജ്യങ്ങളും ഇതിന്റെ പുറകെ കൂടി.
1899 നികോള ടെസ്‌ല U.S ലെ സ്പ്രിങ്ങ്സ്, എന്നാ സ്ഥലത്ത് വൈദുതി വയർലസ്സ് ആയി കടത്തിവിടാന്‍ വലിയ ട്രാന്സ്മിറ്ററുകള്‍ ഉൾപ്പടെ ഒരുപാടു ഉപകരണങ്ങളുമായി പരീക്ഷണം നടത്തികൊണ്ടിരിന്നു. കുറച്ചു സമയങ്ങള്ക്ക് ‌ശേഷം നിഗൂഡമായ ചില സിഗ്നലുകള്‍ ശ്രദ്ധയില്പെട്ട ടെസ്‌ല അത് നിരീക്ഷിക്കാൻ തുടങ്ങി. ഒരു നിശ്ചിത സമയങ്ങള്‍ ഇടവിട്ട്‌ ഒന്ന്... രണ്ടു ... മൂന്ന്... എന്നിങ്ങനെ വരുന്ന സിഗ്നല്‍ സ്പേസില്‍ നിന്ന് വരുന്നതാകാം  എന്ന് അദ്ദേഹം സംശയിച്ചു. സാധാരാണ ഗതിയില്‍ വരുന്ന എല്ലാ സിഗ്നലുകളും അദ്ദേഹം ഒഴിവാക്കിയപ്പോൾ അതിൽ നിന്ന് അദ്ധേഹത്തിനു മനസിലായത് ഇത് അസാധാരണമായ ഏതോ ലോകത്തുനിന്നും വരുന്ന സിഗ്നലുകള്‍ ആയിട്ടാണ്. ഏകദേശം അതേ കാലഘട്ടത്തിൽ തന്നെ റേഡിയോ കണ്ടുപിടിച്ച ഇറ്റാലിയന്‍ ശാസ്ത്രഞന്‍ മാർക്കോണി അദേഹത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമായി സിഗ്നലുകൾ അയച്ചിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം അതേ സിഗ്നലുകള്‍ അദേഹത്തെ തേടി തിരിച്ചു വന്നു. ഈ രണ്ടു സംഭവങ്ങള്‍ കൊണ്ട് മാത്രം അന്നത്തെ വാർത്തകളിലും മറ്റും ചൊവ്വയില്‍ നിന്നും ഭൂമിയുമായി ബന്ധപെടാന്‍ ശ്രമിക്കുന്ന അന്യഗ്രഹ ജീവികള്‍ ഇടംപിടിച്ചിരുന്നു.എന്തോക്കെയയിരുന്നാലും ഏകദേശം 30 വർഷത്തോളം ഇതിനെ കുറിച്ച് മറ്റു അറിവുകള്‍ ഒന്നും ഇല്ലാതെ ആ സിഗ്നലുകള്‍ അജ്ഞാതമായി തുടർന്നു...
1927ൽ ജോർഗെലന്‍ ഹൽസ് എന്ന സിവില്‍ എഞ്ചിനീയര്‍ ഓസ്ലോ എന്ന സ്ഥലത്ത് ഈഥോവൻ എന്ന റേഡിയോ സ്റ്റേഷന്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു, വ്യത്യസ്തമായ എന്തോ ചിലതു അദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ചില സിഗ്നലുകൾ കൃത്യമായ ഇടവേളകളില്ലാതെ പ്രതിദ്വനിച്ചു ചില സമയം 3 സെക്കന്റ് ചിലപ്പോള്‍ 15 സെക്കന്റ്‌ അങ്ങിനെ... പിന്നീട് അത് LED (Long Delayed Echoes) ആണെന്ന് കണ്ടെത്തി. പിന്നീട് LED കണ്ടുപിടിക്കാനായി വളരെ സങ്കീർണമായ ഒരു വലിയ പരീക്ഷണം തന്നെ 1928 - 1930 കാലഘട്ടത്തില്‍ ശാസ്ത്രജ്ഞര്‍ നടത്തി, ഈ സിഗ്നല്‍ യഥാർത്ഥമാണെന്നും കണ്ടെത്തി. എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരുപക്ഷെ 1899ലെ ടെസ്‌ലയുടെ ഊഹം ശരിയായിരുന്നോ..? ആ സിഗ്നലുകൾക്ക് പിന്നില്‍ ഏലിയൻസ് തന്നെയായിരുന്നോ...? അദ്ദേഹം കണ്ടെത്തിയ ആ സിഗ്നലുകൾ എലിയൻസിന്റെ സന്ദേശം ആയിരുന്നോ..??
ഒരു പുതിയ വഴിത്തിരിവായി 1954ല്‍ പ്രസിദ്ധികരിച്ച ടെക്നോളജി മാഗസിനിന്‍ ഒരു പുതിയ വാർത്ത പുറത്തു വിട്ടു. U.S മിലിറ്ററി ഭൂമിയുടെ ഭ്രമണപഥത്തില്‍ 2 നിഗൂഢമായ ഉപഗ്രഹങ്ങളെ കണ്ടെത്തി എന്ന്. എന്നാല്‍ ഉടന്‍ തന്നെ U.S പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ നിന്നും വിശദീകരണം ഉണ്ടായി, കണ്ടത് ചിന്നഗ്രഹം (ASTROID) ആണെന്നും അവർക്ക് ഒരിക്കലും സാധാരണ ജനങ്ങള്‍ ഇതറിയരുത് എന്നുമുണ്ടായിരുന്നു എന്നായിരുന്നു അത്. എന്നാല്‍ ഭുമിയുടെ ഭ്രമണപഥം ചിന്നഗ്രഹത്തെ പിടിച്ചുനിർത്തുമോ? അങ്ങനെ പിടിച്ചു നിർത്തണമെങ്കില്‍ തന്നെ അതിനു പല സാഹചര്യങ്ങളും വേണം. പെന്റഗണ്‍ എന്ത് തന്നെ പറഞ്ഞാലും കുടുതല്‍ ആളുകളും അവരില്‍ വിശ്വസിച്ചില്ല. ഒരു പക്ഷെ ആദ്യത്തെ കൃത്രിമോപഗ്രഹം ആയ സ്പുട്നിക് സാറ്റലൈറ്റ് വിക്ഷേപണതിനു മുമ്പ് റഷ്യ രഹസ്യമായി വിക്ഷേപിച്ച ഉപഗ്രഹമോ മറ്റോ ആണോ അത്...? അതോ മറ്റൊരു ലോകത്ത് നിന്നുള്ള വല്ലതുമായിരുന്നോ?
പക്ഷെ 1957ലാണ് സോവിയറ്റ്‌ യുണിയന്‍ അവരുടെ രണ്ടാമത്തെ സാറ്റലൈറ്റ് ആയ സ്പുട്നിക് II വിക്ഷേപിച്ചത് ഒരു യാത്രികനായി  ലൈക എന്നാ നായയും ഉണ്ടായിരുന്നു. 1960ൽ U.S നാവികസേനാ അത്ഭുതകരമായ ഒരു കണ്ടുപിടുത്തം നടത്തി. അവരുടെ റഡാര്‍ സംവിധാനമായ ഡാർക്ക് ‌ ഫെൻസ് റഡാര്‍ സിസ്റ്റം ഒരു വലിയ വസ്തുവിനെ ഭുമിയുടെ ഭ്രമണപഥത്തില്‍ കണ്ടെത്തി. ഏകദേശം 15 ടണ്‍ ഭാരം കണക്കാക്കപ്പെടുന്ന ഒരു ഭീമാകാരമായ വസ്തു. ഇതിലെ ആശ്ചര്യകരമായ കാര്യം എന്തെന്നാൽ ആ കാലത്ത് 15 ടണ്‍ ഭാരം വരുന്ന ഒരു വസ്തുവിനെ സോവിയറ്റ്നോ U.S നോ മറ്റ്‌ ഒരു രാജ്യങ്ങൾക്കോ സ്പേസിൽ  എത്തിക്കാന്‍ കഴിയുമായിരുന്നില്ല. 1954 ല്‍ ടെക്നോളജി മാഗസിന്‍ ഇതേ വിഷയം പ്രസിദ്ധികരിച്ചപ്പോൾ വിശദീകരണവുമായി വന്ന പെന്റഗണ്‍ ഇതിലും ഇടപെട്ടു അത് ഒരു റോക്കറ്റ് വിക്ഷേപണത്തിന് ശേഷം വന്ന അവശിഷ്ടങ്ങള്‍ ആണ് എന്നും മറ്റൊരു കാര്യവും ഇതില്‍ ഇല്ലന്നുമായിരുന്നു അവർ പറഞ്ഞത് എന്നാല്‍ പലർക്കും അവരുടെ നിലപാടില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. ആ സംഭവത്തോടെ തന്നെ ആ വസ്തുവിന് ഒരു പേര് ലഭിച്ചു "ദി ബ്ലാക്ക് നൈറ്റ്‌ സാറ്റലൈറ്റ്" ആ പേരിന്റെ ഉത്ഭവം എങ്ങനെയെന്നോ അത് എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നോ വ്യക്തമല്ല, എന്നാല്‍ ബ്രിട്ടീഷുകാര്‍ ആ സമയത്ത് വികസിപിച്ച ബ്ലാക്ക് നൈറ്റ്‌ എന്ന സാറ്റലൈറ്റ് ലോഞ്ചിംഗ് റോക്കറ്റിനെ ആസ്പദമാക്കി ഇട്ട പേര് ആണ് ബ്ലാക്ക് നൈറ്റ്‌  സാറ്റലൈറ്റ് എന്നും പറയുന്നു. പ്രവചിക്കാന്‍ പറ്റാത്ത ഒരു വസ്തു ആയിരുന്നു ബ്ലാക്ക്‌ നൈറ്റ്‌ സാറ്റലൈറ്റ്.
1998 ൽ വീണ്ടും ബ്ലാക്ക്‌ നൈറ്റ്‌ സാറ്റലൈറ്റ് ന്റെ തെളിവ് ലഭിച്ചു, അതും കൂടുതല്‍ വ്യക്തമാകുന്ന തെളിവുകള്‍. ബഹിരാകാശ സഞ്ചാരികള്‍ അവരുടെ സ്പേസ് ഷട്ടിലിന് സമീപത്തു നിന്നും അജ്ഞാതമായ ആ കറുത്ത വസ്തുവിന്റെ ഏതാനം വ്യക്തമായ ഫോട്ടോകള്‍ എടുത്തു. 1954,1960 കാലങ്ങളില്‍ സംഭവിച്ചത് തന്നെ ഇവിടെയും സംഭവിച്ചു ബ്ലാക്ക്‌ നൈറ്റ്‌ സാറ്റലൈറ്റ് നെ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്‍ നിർമാണത്തിനിനിടയില്‍ നഷ്ട്ടപ്പെട്ട തെർമൽ ബ്ലാൻകെറ്റ്‌ ആയി നാസ അതിനെ തള്ളികളഞ്ഞു.
1963 ൽ ബഹിരാകാശ സഞ്ചാരിയായ ഗോർടോൻ കൂപ്പര്‍ അദ്ദേഹത്തിന്റെ മെർകുറി സ്പേസ് കാപ്സ്യൂളിൽ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അസാധാരണമായ പച്ച പ്രകാശത്തില്‍ ഒരു വസ്തുവിനെ കാണുകയും അത്  റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അതേ സമയം തന്നെ ഏതാനം ആളുകള്‍ ഓസ്ട്രേലിയയിലെ NASA ട്രാക്കിംഗ് സ്റ്റേഷന്‍ റഡാറില്‍ ഇങ്ങനൊരു UFO കാണുകയും വലിയ വാർത്ത ആകുകയും ചെയ്തിരുന്നു. എന്നാല്‍ നാസയുടെ പ്രതികരണം അപ്പോഴും വ്യത്യസ്തമായിരുന്നു. അവർ കൂപ്പർ പറഞ്ഞ കാര്യം തള്ളികളഞ്ഞു പകരം പുതിയ ഒരു കഥയാണ്‌ നാസ പുറത്ത് വിട്ടത്, കൂപ്പർ സഞ്ചരിച്ച മെർകുറി കാപ്സ്യൂളില്‍ ലീക്ക് ഉണ്ടായിരുന്നെന്നും കാർബൺ മോണോക്സൈഡ് പുറത്തുവന്നപ്പോള്‍ കൂപ്പറിന് ഉണ്ടായ അബോധമായ തോന്നല്‍ ആണതെന്നുമായിരുന്നു പുറത്തുവിട്ട കഥ.
2 വർഷത്തിനു ശേഷം മേജര്‍ ജെയിംസ്‌ മക്‌ഡിവിറ്റ്‌ ജമിനി 4 വാഹനത്തില്‍ ഹവായിക്ക് മുകളിലൂടെ പോകുമ്പോള്‍ വെള്ള നിറത്തിലുള്ള ഒരു സിലിൻഡര്‍ ആകൃതിയിലുള്ള ഒരു വസ്തു അദേഹത്തിന്റെ അരികിലൂടെ പോയതായി റിപ്പോർട്ട് ചെയ്തു. 1968 ലെ CONDON റിപ്പോർട്ട് മക്‌ഡിവിട്റ്റ്‌ ന്റെ UFO റിപ്പോർട്ട് തള്ളികളയാന്‍ ഗവണ്മെന്റ്‌ കണ്ടെത്തിയ മാർഗ‍മായി കരുതിയിരുന്നു. മറ്റൊരു വാദംകൂടിയുള്ളത് മക്‌ഡിവിറ്റ്‌ കണ്ട UFO, റോക്കറ്റ് ആയ ടൈറ്റൻന്റെ ഒരു ഭാഗമായി കരുതിയിരുന്നു എന്നാല്‍ ടൈറ്റൻന്റെ സംശയകരമായ ആ ഭാഗത്തിന്റെ ചിത്രം കണ്ട മക്‌ഡിവിറ്റ്‌ ഉറപ്പിച്ചു പറഞ്ഞു “എനിക്ക് ഉറപ്പാണ്‌ ഞാന്‍ കണ്ടത് ഈ ഫോട്ടോയില്‍ കാണുന്ന വസ്തുവല്ല “ ഈ പ്രസ്താവനയും ബ്ലാക്ക് നൈറ്റ്‌  സാറ്റലൈറ്റ് എന്ന എലിയന്‍ പേടകം ഉണ്ട് എന്ന വാദം ശരിവക്കുന്നതായിരുന്നു.
1969 ൽ പ്രശസ്തമായ അപ്പോളോ 11 ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ മനുഷ്യനെ കൊണ്ടുപോയ പേടകം, യാത്രയുടെ ആദ്യ ഘട്ടത്തില്‍ തന്നെ വ്യത്യസ്തമായി പ്രകാശിക്കുന്ന ഒരു വസ്തു അപ്പോളോയുടെ പാത വീക്ഷികുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു എന്നാല്‍ , അപ്പോളോ യാത്രികരില്‍ ഒരാളായ ആൽഡ്രിന്‍ 2005 ല്‍ ഇതു പുറത്തു പറയുംവരെ ഇതു രഹസ്യമാക്കി വച്ചിരുന്നു.
1981 ല്‍ കൂപ്പര്‍ ഒരു രഹസ്യം കൂടി വെളിപ്പെടുത്തി “ഒരുപാടു വർഷങ്ങൾ ആയി ഞാൻ ഇത് രഹസ്യമായി സൂക്ഷിക്കുന്നു, USA യില്‍ എല്ലാ ദിവസവും ഞങ്ങളുടെ റഡാര്‍ സംവിധാനം അറിയപ്പെടാത്ത പല രൂപത്തിലുള്ള വസ്തുക്കളും കണ്ടെത്തിയിരുന്നു അത് എന്താണെന്നു എല്ലാർക്കും അജ്ഞാതമായിരുന്നു” എന്നായിരുന്നു അത്.
പിന്നീട് ഒരു കൂട്ടം ശാസ്ത്രജ്ഞർക്ക് ഒരു കൃത്രിമോപഗ്രഹത്തിലെ ഹോം റേഡിയോ ഓപ്പറേറ്റർ ലഭിക്കുകയുണ്ടായി. അവർ അതിലെ സിഗ്നലുകളെ ഡീകോഡ് ചെയ്‌തതിനെ തുടർന്ന് നടന്ന പഠനങ്ങളിലൂടെ ഒരു സ്റ്റാർ ചാർട്ട് ഉണ്ടാക്കുകയും അതിലൂടെ ബ്ലാക്ക് നൈറ്റ്  എപ്സിലോൺ ബൂട്ടീസ് എന്ന നക്ഷത്ര കുട്ടത്തിൽ നിന്നും 13000 വര്ഷങ്ങള്ക്ക് മുൻപ് പുറപ്പെട്ടതാകാനാണ് സാധ്യത എന്ന കണ്ടത്തൽ ഉണ്ടായി. 1957 ഇൽ വെനുസ്വല കമ്മ്യൂണിക്കേഷൻ മിനിസ്ട്രി യിലെ ലൂയിസ് കൊറോളൊസ്, സ്പുട്നിക് 2 ന്റെ ചിത്രം എടുക്കുന്നതിന് ഇടയാണ് അവിചാരിതമായി ബ്ലാക്ക്‌ നൈറ്റ്‌ ആദ്യമായി ക്യാമറയിൽ പതിഞ്ഞത്. സാധാരണ  ഉപഗ്രഹങ്ങൾ പടിഞ്ഞാറു നിന്നും കിഴക്കോട്ടാണ് ഭൂമിയെ വലം വെക്കുക, ബ്ലാക്ക്‌ നൈറ്റ്‌ നേരെ വിപരീതം ആയിരുന്നു. മറ്റ് മനുഷ്യ നിർമിത ഉപഗ്രഹങ്ങളേക്കാൾ ഇരട്ടി വേഗത്തിൽ ആണ് ബ്ലാക്ക്‌ നൈറ്റ്‌ ഭൂമിയെ വലം  വച്ചുകൊണ്ടിരിക്കുന്നത് എന്നിങ്ങനെയുള്ള കണ്ടെത്തലുകൾ ഉണ്ടായി.
സെപ്റ്റംബർ 3, 1960 ൽ, അതായത് ഒരു റഡാർ ട്രാക്ക് ചെയ്‌തതിനു 7 മാസങ്ങൾക് ശേഷം ഖുമാൻ എയർ ക്രാഫ്റ്റ് കോർപ്പറേഷൻ അവരുടെ ലോങ്ക് ഐലൻഡ് ഇൽ ഉള്ള ട്രാക്കിന് ക്യാമറ വഴി ബ്ലാക്ക്‌ നൈറ്റ്‌ ന്റെ ഫോട്ടോ എടുക്കാൻ സാധിച്ചു. മറ്റ് ഉപഗ്രഹങ്ങളുടെ ഭ്രമണ ദിശക്ക് വിപരിതമായി കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് അതി വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ചുവന്ന പ്രകാശം ആയി ബ്ലാക്ക്‌ നൈറ്റ്‌ നെ കാണാൻ  സാധിച്ചിരുന്നതായി അവർ പറഞ്ഞു. പഠന ഫലങ്ങൾ ഒന്നും തന്നെ ഖുമാൻ എയർ ക്രാഫ്റ്റ് കോർപ്പറേഷൻ ഇന്നും പുറത്ത് വിട്ടിട്ടില്ല. ശേഖരിച്ച വിവരങ്ങളും, പഠന ഫലങ്ങളും എല്ലാം പൊതുജനങ്ങളിൽ നിന്ന് ഇന്നും മറച്ചു വച്ചിരിക്കുകയാണ്. ഈ ഗവേഷണത്തിൽ പങ്കെടുത്ത രാജ്യങ്ങളിലെ ഗവണ്മെന്റുകൾ എല്ലാം തന്നെ ഇതിലെ മറനീക്കി പുറത്ത് വരുന്നതു വരെ നമുക്ക് കാത്തിരിക്കാം. എന്ത് തന്നെ ആയാലും ബ്ലാക്ക്‌ നൈറ്റാണ്  താരം. ബ്ലാക്ക്‌ നൈറ്റ്‌ ആരുടെ ഉപഗ്രഹം ആണ് ? മനുഷ്യ വംശത്തെ പറ്റി പഠിക്കാൻ അന്യഗ്രഹജീവികൾ അയച്ചതാണോ? നമ്മളുമായി ആശയ വിനിമയം നടത്താൻ ബ്ലാക്ക്‌ നൈറ്റ്‌ ശ്രമിച്ചട്ടുണ്ടാകുമോ? നമ്മുടെ  പൗരാണിക നേട്ടങ്ങൾക്ക് പിന്നിൽ ബ്ലാക്ക്‌ നൈറ്റിന്  പങ്കുണ്ടാകുമോ..??
ആയിരകണക്കിന് റിപ്പോർട്ടുകളും തെളിവുകളും ലഭിച്ചിട്ടും NASA അല്ലെങ്കില്‍ മറ്റു സംഘടനകളും ഇന്നും അത് രഹസ്യമായി സൂക്ഷിക്കുന്നതെന്തിന്..? ഏറ്റവും പുതിയതായി ലഭിച്ച ചിത്രങ്ങളും ടെല്സ കണ്ടുപിടിച്ച സിഗ്നലുകളും LED യും മറ്റൊരു കഥ തന്നെ പറയുന്നു. ഏകദേശം ഒരു നൂറ്റാണ്ടിന്റെ രഹസ്യമായ ബ്ലാക്ക് നൈറ്റ്‌ സാറ്റലൈറ്റ് ഇന്നും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു.

Comments

Popular posts from this blog

ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

ടൈം ട്രാവൽ സാധ്യമോ ?

ഇന്റർസ്റ്റെല്ലാർ സിനിമയിലെ ശാസ്ത്രം