ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

Image
2300 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ രൂപം കൊണ്ട ഒരു നിഗൂഢമായ ഒരു സംഘം ഉണ്ടായിരുന്നു... ഇല്ലുമിനാറ്റികൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം. എന്നാൽ ഇല്ലുമിനാറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം പോലെ ആദ്യമായി ഉണ്ടായതിൽ ഒന്ന് നമ്മൾ ഇന്ത്യക്കാരുടെ തന്നെയാണ് എന്ന് കേൾക്കുമ്പോൾ നമ്മൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലീസ് ഓഫീസറായാ ടാൽബോട് മുണ്ടി ഇതിനെ കുറിച്ചു കുറേയേറെ സത്യവും മിഥ്യയും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്.  പിതാവായ ചന്ദ്രഗുപ്ത്തനേ പോലെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു. ആ യുദ്ധത്തിൽ ഏകദേശം ഒരുലക്ഷത്തില്പരം പുരുഷമാർ മരിച്ചു വീണതായി കരുതുന്നു. യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച

സിറിയയിലെ ചോരപ്പുഴക്ക്‌ കാരണം ആര്..?

ലോകത്തിന് നിലക്കാത്ത നിലവിളിയായി മാറിയിരിക്കുന്നു ഇന്ന് സിറിയ. ഭയാനകവും  കരളലിയിപ്പിക്കുന്നതുമായ സിറിയയുടെ ആയിരക്കണക്കിന് ചിത്രങ്ങള്‍ ലോകത്തെ നടുക്കിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ രക്ത രൂക്ഷിത യുദ്ധമായ സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിടുന്നു. തകര്‍ന്ന നഗരങ്ങളും നാടുകളും റോഡുകളും കെട്ടിടങ്ങളും ആധുനിക ലോകത്ത് സിറിയയെ വര്‍ഷങ്ങള്‍ പിന്നോട്ടാക്കി. വൈദ്യുതി, മൊബൈല്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഒന്നുമില്ലാത്ത സിറിയന്‍ നഗരങ്ങളില്‍ ജനങ്ങള്‍ ഓടുന്നത് ഒരിറ്റ് കുടിവെള്ളത്തിനായും വിശപ്പകറ്റാൻ ഭക്ഷണത്തിനും പേടിച്ചുറങ്ങേണ്ടാത്ത രാത്രികള്‍ക്കായുമാണ്. നെരിപ്പോടില്‍ പിടയുന്ന മനുഷ്യന്റെ നെഞ്ചിലേക്ക് ത്രിശൂലം ആഴ്ന്നിറങ്ങിയാല്‍ ഉണ്ടാകുന്ന വിങ്ങലും വേദനയുമാണ് ഓരോ സിറിയക്കാരന്റെയും മനസ്സില്‍. 7000 വര്‍ഷത്തെ സംസ്കാര സമ്പന്നമായ ഒരു ഭൂതകാലമുണ്ടായിരുന്ന ഈ രാജ്യത്ത് സാമ്രാജ്യത്വം നടത്തുന്ന ആക്രമണങ്ങളില്‍ പുളയുന്ന, ഒന്നുമറിയാത്ത ഒരു തെറ്റും ചെയ്യാത്ത പാവപ്പെട്ട മനുഷ്യരുടെ രോദനമാണ് എങ്ങും. ഐഎസിന്റെയും സാമ്രാജ്യത്വത്തിന്റെയും ആക്രമണങ്ങളില്‍ സിറിയന്‍ ജനതയനുഭവിക്കുന്ന കഷ്ടതകള്‍ വിവരണാതീതമാണ്. സിറിയ എങ്ങിനെ യുദ്ധഭൂമിയായി മാറിയെന്നറിയണമെങ്കിൽ നമുക്ക് ചരിതത്തിന്റെ താളുകൾ ഒരു നൂറ്റാണ്ട് പിന്നോട്ട് മറിച്ചു നോക്കേണ്ടിവരും. സിറിയയുടെ കഥ നാല് വലിയ അറബ് രാജ്യങ്ങളുമായാണ് ബാന്ധപ്പെട്ടിരിക്കുന്നത്.

1299 മുതൽ 1923 വരെ നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു ഓട്ടൊമൻ സാമ്രാജ്യം. മുസ്ലീങ്ങളുടെ വിശുദ്ധനഗരങ്ങളായ മെക്കയും മദീനയും ജെറുസലേമും, സാംസ്കാരിക കേന്ദ്രങ്ങളായിരുന്ന കെയ്‌റോ, ദമാസ്കസ്, ബാഗ്ദാദ് എന്നിവയുടെയെല്ലാം നിയന്ത്രണം സ്വായത്തമായിക്കിയിരുന്ന ഓട്ടൊമൻ സാമ്രാജ്യത്തിന് ഇസ്ലാമിക ലോകത്തിന്റെ തന്നെ സംരക്ഷകൻ എന്ന രീതിയിൽ നേതൃസ്ഥാനം കൽപ്പിക്കപ്പെട്ടിരുന്നു. ലോക മുസ്ലിംകളിലെ രണ്ട് വലിയ വിഭാഗങ്ങളാണ് ഷിയാ മുസ്ലിംങ്ങളും സുന്നി മുസ്ലിംങ്ങളും. ഓട്ടോമൻ സാമ്രാജ്യത്തിന്റെ അന്ത്യത്തിന് ശേഷം ഓട്ടോമൻ സാമ്രാജ്യത്തിന്റെ തന്നെ ഭാഗങ്ങളായിരുന്നവർ സൗദി അറേബ്യ, ഇറാൻ എന്നിങ്ങനെ രണ്ട് രാജ്യങ്ങളായി.സൗദി ഒരു ഭൂരിപക്ഷ സുന്നി മുസ്ലിം രാഷ്ട്രവും ഇറാൻ ഒരു ഭൂരിപക്ഷ ഷിയാ മുസ്ലിം രാഷ്ട്രവുമാണ്. രാജ ഭരണമാണ് സൗദി അറേബ്യയിലെ ഭരണഘടന. ഈ രണ്ട് രാജ്യങ്ങൾക്കിടയിലെ മറ്റു രണ്ട് രാജ്യങ്ങളാണ് സിറിയയും ഇറാഖും.1908ൽ ബ്രിട്ടീഷ് ഗവേഷകർ ഇറാനിൽ എണ്ണ കണ്ടെത്തി. ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനിയായിരുന്നു എണ്ണ ഖനനം കുത്തകയെടുത്തത്. അതുപോലെ 1938ൽ എണ്ണ സ്രോതസ്സ് കണ്ടുപിടിക്കുന്നതുവരെ സൗദി അറേബ്യയും ലോകത്തിലെ ദരിദ്രമായ രാജ്യങ്ങളിലൊന്നായിരുന്നു. എണ്ണപ്പാടങ്ങൾ കണ്ടെത്തപ്പെട്ടതോടെ, ആടുകളെ മേച്ചും ഒട്ടകങ്ങളെ വളർത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത സമ്പത്തിന്റെ പര്യായമായി. അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു. പെട്രോളിയത്തിന്റെ കണ്ടെത്തൽ മണൽ രാജ്യത്തെ വൻ സാമ്പത്തിക മുന്നേറ്റത്തിലേക്ക് നയിച്ചു. അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനി (അരാംകോ) യുടെ കാർമികത്വത്തിൽ സൗദിയിൽ എണ്ണ ഉൽപാദനം പുരോഗമിച്ചു. ഇവിടങ്ങളിൽ ജോലിക്കായി ആയിരക്കണക്കിന് വിദേശികൾ, പ്രത്യേകിച്ച് അമേരിക്കക്കാർ സൗദിയിലേക്ക് വരാൻ തുടങ്ങി. എണ്ണ മേഖലയിൽ അമേരിക്കയുമായുള്ള അടുത്ത ബന്ധം, 1980 മുതൽ 1988 വരെ നീണ്ടുനിന്ന ഇറാൻ-ഇറാഖ്‌ യുദ്ധത്തിൽ സൗദി അറേബ്യയിൽ അമേരിക്കൻ സേനക്ക് സൈനിക ക്യാമ്പ് അനുവദിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തിച്ചു. അമേരിക്ക സൗദിയുടെ താല്പര്യങ്ങളെ അനുകൂലിക്കുകയും പിൻബലം നൽകുകയും ചെയ്തു പകരം സൗദിയിൽ നിന്നും ഇഷ്ടാനുസരണം അമേരിക്കക്ക്‌ എണ്ണയും സമ്പത്തും പിന്തുണയും കിട്ടി.

ഇറാൻ 1795 മുതൽ ഖജാർവംശത്തിന്റെ കീഴിലായിരുന്നു. 1925 വരെ ഇവർ അവിടെ ഭരണം നടത്തി. ഇറാൻ തലസ്ഥാനം ടെഹ്റാനിലേക്ക് മാറ്റിയത് ഖജാറുകളാണ്. 1905-ൽ ഖജാർ ഭരണാധികാരിയായ ഷായ്ക്കെതിരെ ഭരണഘടനയ്ക്കു വേണ്ടിയുള്ള സമരം വിജയിച്ചതോടെയാണ് ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത്‌ 1906 ൽ രാജ്യത്ത് ചെറിയ തോതിൽ ഭരണഘടന നിലവിൽ വന്നു.1906 ഒക്ടോബർ 7 ന് ആദ്യ പാർലമെന്റ് (മജ്ലിസ് ) നിലവിൽ വന്നു. ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടനും റഷ്യയും രണ്ടു വശങ്ങളിൽ നിന്നും ഇറാനിൽ പ്രവേശിച്ചു. കമ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം സോവിയറ്റ് യൂണിയനായി മാറിയ റഷ്യ 1921 പിൻവാങ്ങിയതോടെ ബ്രിട്ടീഷ് നിയന്ത്രണം ഇവിടെ ശക്തമായി. 1925 ൽ ബ്രിട്ടന്റെയും അമേരിക്കയുടെയും രഹസ്യ സഹായത്താൽ പട്ടാള ഓഫീസറായ റിസാ ഖാൻ അപ്പോഴത്തെ ഇറാൻ സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തി. പിന്നീട് അദ്ദേഹം റിസാഷാ പഹ് ലവി എന്ന പേര് സ്വീകരിച്ച്‌ പഹ് ലവി രാജവംശത്തിന് തുടക്കമിട്ടു. ഇവരാൽ പ്രമുഖരായ അമേരിക്ക അടക്കമുള്ള പാശ്ചാത്യരുടെ എണ്ണ ആവശ്യങ്ങൾക്ക് ഇറാൻ ഇഷ്ടാനുസരണം കീഴ്പ്പെടുകയും ചെയ്തു. തുടർന്ന് റിസാ ഷാഹ്‌ പഹ്‌ലവി എല്ലായിടത്തും പടിഞ്ഞാറൻ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. ഇറാനിയൻ വേഷവിധാനങ്ങൾക്കു പകരം സ്യൂട്ടും കോട്ടും നിർബന്ധമാക്കി. പ്രൈമറി സെക്കണ്ടറി വിദ്യാലയങ്ങളിൽ മതവിദ്യാഭ്യാസം നിർബന്ധമല്ലാതാക്കി. പർദ്ദ നിരോധിച്ചു. പിന്നീട്‌ അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ്‌ റിസാഷാ പഹ്‌ലവി അധികാരത്തിൽ വന്നു. മുൻപത്തെ പോലെ തന്നെ സമൂഹത്തിലെ പ്രമാണി വർഗത്തിന്‌ അനുകൂലമായിരുന്നു അയാളുടെയും നയങ്ങൾ.

 ഇറാനിലെ ഷാ ഭരണകൂടത്തിനെതിരെ ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിൽ ഇറാനിലെ ഇസ്ലാമിസ്റ്റുകൾ നടത്തിയ വിപ്ലവമാണ് ഇറാനിലെ ഇസ്‌ലാമിക വിപ്ലവം. ഇറാനിയൻ വിപ്ലവം, ഇസ്‌ലാമിക വിപ്ലവം,1979 വിപ്ലവം എന്നൊക്കെ അറിയപെടുന്ന ഈ സംഭവം ഇരുപതാം നൂറ്റാണ്ടിൽ സ്വാധീനം ചെലുത്തിയ പ്രധാന സംഭവങ്ങളിലോന്നായിരുന്നു. പിന്നീട് ആയത്തുല്ല ഖുമൈനിയെ നാടു കടത്തിയ ഷാക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രക്ഷോഭിച്ചു. 1979 ൽ ഇസ്ലാമിക വിപ്ലവത്തിന്റെ വിജയത്തെ തുടർന്ന് ഷാ അധികാരം ഉപേക്ഷിച്ചു നാടുവിടുകയും ആയത്തുള്ള ഖുമൈനി ഇറാനിൽ തിരിച്ചെത്തി അധികാരം ഏറ്റെടുക്കുകയും ചെയ്തു.  ഹിതപരിശോധനയിൽ ജനങ്ങൾ അഭിപ്രായപ്പെട്ട പ്രകാരം 1979 ഏപ്രിൽ ഒന്നിന്‌ ഇറാൻ ഒരു ഇസ്‌ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുകയും അത് അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികളുടെ അധികാരങ്ങൾക്ക് തടയിടുകയും ചെയ്തു. ഇത് ലോകത്ത്‌  അമേരിക്കയുടെ പ്രതിയോഗികളുടെ നിരയിൽ ഇറാനെ ഒന്നാം സ്ഥാനക്കാരനാക്കാൻ കാരണമായി. ഇറാനെ ആക്രമിച്ച് തകര്‍ക്കാന്‍ അമേരിക്ക പദ്ധതിയിട്ടിരുന്നു. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നുവെന്ന നുണ പ്രചരിപ്പിച്ചായിരുന്നു ഇത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ ഐക്യരാഷ്ട്ര സഭാ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയ്ക്കുശേഷം ആണവായുധം നിര്‍മിക്കാനുള്ള ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല അങ്ങനെ ആ ശ്രമം പാളി. ഇതിനെ തുടർന്ന് ഇറാന് തുണയായി റഷ്യ എത്തുകയും ഇറാന്റെ പദ്ധതികൾക്ക് അവർ കൂട്ട് നിൽക്കുകയും ചെയ്തു.

സൗദിക്കും ഇറാനും ഇടക്കുള്ള രാജ്യമാണ് ഇറാഖ്. ലോകത്ത് ഏറ്റവുമധികം ഭൂഗർഭ എണ്ണ സമ്പത്തുള്ള പ്രദേശമാണ് ഇറാഖ്. കിഴക്ക് ഇറാനും, തെക്ക് സൗദി അറേബ്യയും, പടിഞ്ഞാറ് സിറിയയും ഇറാഖുമായി അതിർത്തികൾ പങ്കിടുന്നു. ഇറാഖിലെ ആകെ ജനസംഖ്യയിൽ 97% മുസ്ലീങ്ങളാണ്. അവരിൽ അറുപതു ശതമാനത്തിലേറെ  ഷിയാക്കൾ ആണ്. സുന്നികൾ  നാല്പതു ശതമാനത്തോളം വരും. അറബിയും കുർദ്ദിഷുമാണ് ഔദ്യോഗിക ഭാഷകൾ. 75% മുതൽ 80% ജനങ്ങൾ അറബികളാണ്, 15% മുതൽ 20% ശതമാനം വരെ കുർദ്ദുകളും. ആധുനിക ഇറാഖിൽ മൂന്നു യുദ്ധങ്ങളാണ് നടന്നിട്ടുള്ളത്. ഇറാൻ-ഇറാഖ് യുദ്ധം, ഒന്നാം ഗൾഫ് യുദ്ധം(ഗൾഫ് യുദ്ധം), രണ്ടാം ഗൾഫ് യുദ്ധം (അമേരിക്കൻ അധിനിവേശം) എന്നിവയാണവ. ആദ്യ രണ്ടെണ്ണങ്ങൾ സദ്ദാമിന്റെ ബുദ്ധിയിൽ ഉദിച്ചവയായിരുന്നു. രണ്ടാം ഗൾഫ് യുദ്ധം സദ്ദാമിനെ തോൽപ്പിക്കുക, മിഡിൽ ഈസ്റ്റിലെ ഭൂരിഭാഗം എണ്ണ സമ്പത്തിന്റെ അധികാരം കൈക്കലാക്കുക എന്ന ലക്ഷ്യങ്ങളോടെ അമേരിക്കൻ നേതൃത്വത്തിൽ നടന്നതും. ഇറാഖുമായി നേരത്തേയുള്ള ഉടമ്പടി പ്രകാരം ഇറാനു നൽകിയ ഭൂപ്രദേശങ്ങൾ തിരികെ ആവശ്യപ്പെട്ട് സദ്ദാം 1980 സെപ്റ്റംബർ 2-നു ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധവേളയിൽ അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണ സദ്ദാമിനു ലഭിച്ചുപോന്നു. ഇറാനിലെ ചാരപ്രവർത്തന കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് അമേരിക്കയായിരുന്നു. എട്ടുവർഷം നീണ്ട യുദ്ധം 1988 ഓഗസ്റ്റ് 20-നു അവസാനിച്ചു. 1990-ൽ സദ്ദാം ഇറാന്റെ ഉപാധികൾ അംഗീകരിക്കുകയും ചെയ്തു.

ഒട്ടോമാൻ രാജവംശത്തിന്റെ ഭരണകാലത്ത് അവരുടെതന്നെ പ്രവിശ്യയായ ബസ്രയായിരുന്നു പിന്നീട് കുവൈത്ത് ആയി മാറിയത്, അതിനാൽ കുവൈറ്റ്‌ ഇറാഖിന്റെ ഭാഗമാണെന്ന ഒരു അവകാശംവാദം നേരത്തേ തന്നെ ഇറാഖ് ഉന്നയിച്ചുവന്നിരുന്നു. ഇറാഖിന്റെ കടബാദ്ധ്യതകൾ എഴുതിതള്ളാൻ കുവൈത്ത് വിസമ്മതിച്ചതോടെ ഇറാഖ് ഈ അവകാശവാദത്തിൽ വീണ്ടും പിടിമുറുക്കി. എന്നാൽ 1899ൽ തന്നെ അന്നത്തെ കുവൈറ്റ്‌ ഭരണാധികാരികളായ അൽ-സബാഹ് കുടുംബം തങ്ങളുടെ രാജ്യത്തിന്റെ വിദേശകാര്യ-സംരക്ഷണാധികാരം UK യ്ക്ക് നൽകിയിരുന്നു. അതുപ്രകാരം 1922ൽ UK കുവൈറ്റിനും ഇറാഖിനുമിടയിൽ വ്യക്തമായൊരു അതിർത്തിരേഖയുണ്ടാക്കി. അതോടെ ഇറാഖ് കുവൈത്തിനും ഇറാനുമിടയിൽ അതിർത്തിരേഖകളാൽ ബന്ധനസ്ഥരാക്കപ്പെട്ടു. 1990 ഓഗസ്റ്റ് 2-നു ഇറാഖ് കുവൈത്തിനെ ആക്രമിച്ചു കീഴടക്കുകയും തങ്ങളുടെ പ്രവിശ്യയായി പ്രഖ്യാപിക്കുകയും ചെയ്തു. ചരിത്രത്തിൽ ഇറാഖിന്റെ പ്രവിശ്യയായിരുന്നു കുവൈത്ത്.

ഇറാൻ-ഇറാഖ് യുദ്ധവേളയിൽ കുവൈത്ത് ഇറാഖിന്റെ എണ്ണക്കിണറുകൾ സ്വന്തമാക്കിയെന്നാരോപിച്ചായിരുന്നു യുദ്ധം തുടങ്ങിയത്. ശേഷം കുവൈത്തിൽ നിന്ന് ഇറാഖിനോട് പിന്മാറാൻ ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടെങ്കിലും ഇറാഖ് തയ്യാറായില്ല. തുടർന്ന് 1991 ജനുവരിയിൽ ബഹുരാഷ്ട്രസേന ഇറാഖിനെ ആക്രമിക്കുകയും ഫെബ്രുവരിയിൽ ഇറാഖ് കുവൈത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. അമേരിക്കയും ഇറാഖും തമ്മിൽ അകലാൻ കാരണമായ യുദ്ധമായിരുന്നു ഇത്.

ഇറാഖിന്റെ കൈയിൽ സമൂല നാശകാരികളായ ആയുധങ്ങൾ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നും ഉള്ള അമേരിക്കൻ വാദത്തിലാണ് രണ്ടാം ഗൾഫ് യുദ്ധമായ അമേരിക്കൻ അധിനിവേശ യുദ്ധത്തിന്റെ തുടക്കം. 2003 മാർച്ച് 20-നു അമേരിക്കയും ബ്രിട്ടനും പ്രധാന സഖ്യകക്ഷികളായ സേന ഇറാഖിനെ ആക്രമിക്കുകയും  2003 മാർച്ച് 20-നു നടന്ന സഖ്യസേനാധിനിവേശത്തിൽ സദ്ദാം പരാജയപ്പെടുകയും 2003 മേയ് 1-നു ഇറാഖിന്റെ അധികാരം അമേരിക്ക പിടിച്ചെടുക്കുകയും ചെയ്തു.  ഡിസംബർ 14-നു സദ്ദാം അമേരിക്കയുടെ പിടിയിലായി. 2006 നവംബർ 5-നുണ്ടായ കോടതി വിധിപ്രകാരം, ഡിസംബർ 30-ന് ബലിപെരുന്നാൾ ദിവസം സദ്ദാമിനെ തൂക്കിലേറ്റി. യുദ്ധത്തിനു ശേഷവും അമേരിക്കക്ക് തങ്ങളുടെ വാദങ്ങൾ തെളിയിക്കാനായില്ല. അതേസമയം ടൈഗ്രിസിലും യൂഫ്രട്ടീസിലുമൊഴുകുന്ന ജലത്തിലും ഇറാഖിന്റെ കനത്ത എണ്ണ സമ്പത്തിലും അമേരിക്കക്കുള്ള താത്പര്യമായിരുന്നു യുദ്ധത്തിനു പിന്നിലുണ്ടായിരുന്ന യഥാർത കാരണം. ഇന്ന് ഇറാഖ് ഭരിക്കുന്നത് ജനാധിപത്യത്തിലൂടെയല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരാണ്. ഇത് അമേരിക്കൻ പാവസർക്കാറാണെന്ന് പറയപ്പെടുന്നു. അധിനിവേശ സഖ്യസേനകളുടെ കനത്ത സൈനിക സാന്നിദ്ധ്യം ഇന്നും ഇവിടെ നിലനിൽക്കുന്നു.

മിഡിൽ ഈസ്റ്റിലെ ഭീമൻ രാജ്യങ്ങളായ സൗദിയും ഇറാഖും അമേരിക്ക അവർക്ക്‌  അനുകൂലമാക്കിയത് ഇറാനെ പരുങ്ങലിലാക്കി. ഇതിനെ തുടർന്ന് എണ്ണ സമ്പത്തുള്ള അയൽ രാജ്യമായ സിറിയക്കുമേൽ നിയന്ത്രണമുണ്ടാവുക എന്നതായി ഇറാന്റെ ലക്ഷ്യം. സിറിയ ഒരു ഭൂരിപക്ഷ സുന്നി മുസ്ലിം രാഷ്ട്രമാണെങ്കിലും ഇപ്പോഴത്തെ സിറിയൻ പ്രസിഡന്റ് ബശാറുല്‍ അസദ് സിറിയയിലെ ഷിയാ ന്യൂനപക്ഷമായ അലവികളിലെ പ്രമുഖനാണ്. അയാളുടെ പിതാവും മുന്‍ പ്രസിഡന്റുമായ ഹാഫിസ് അല്‍ അസദ് അധികാരത്തിലെത്തിയത് ഇറാന്റെയും റഷ്യയുടെയും അകമഴിഞ്ഞ പിന്തുണ കൊണ്ടായിരുന്നു. ഹാഫിസ് അസദും അയാളുടെ മകനും ജനപക്ഷ മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രാവീണ്യം തെളിയിച്ചവരാണ്. 1982 ല്‍ നടന്ന ഹമാ പ്രക്ഷോഭത്തില്‍ ഇരുപതിനായിരത്തോളം ഇഖ്‌വാനുല്‍ മുസ്ലിമൂന്‍ പ്രവര്‍ത്തകരെയാണ് ഹാഫിസുല്‍ അസദ് കൊന്നൊടുക്കിയത്. ഇതിനെ തുടർന്ന് അസദ് ഭരണകൂടത്തിനെതിരായി ഭൂരിപക്ഷം വരുന്ന സുന്നി മുസ്ലിം വിമതർ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. ഇറാനെ അനുകൂലിക്കുന്ന അസദ് ഭരണത്തെ ഇല്ലാതാക്കാനുള്ള ഈ സന്ദർഭം മുതലെടുത്ത് സൗദിയും അമേരിക്കയും വിമതർക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണയും നൽകി. 1971 മുതല്‍ രാജ്യം ഭരിച്ച പിതാവ് ഹാഫിസ് അല്‍ അസദിന്റെ മരണത്തിന് ശേഷമാണ് 2000 ജൂലൈ 17ന് 19 ആം പ്രസിഡന്റായി ബശര്‍ അല്‍ അസദ് അധികാരത്തിലേറുന്നത്.

2011 മാര്‍ച്ച് 15 മുതൽ സ്വേച്ഛാധിപതിയായ സിറിയൻ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെതിരെ വമ്പിച്ച പ്രക്ഷോഭം ആരംഭിക്കാൻ തുടങ്ങി. അറബ് നാട്ടില്‍ ഭരണകൂടങ്ങള്‍ക്കെതിരെ പൊട്ടിപുറപ്പെട്ട മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രചോദനത്തിലാണ് സിറിയയിലും അസദ്‌വിരുദ്ധ വികാരം പൊട്ടിപ്പുറപ്പെട്ടത്. 2011 മാര്‍ച്ച് പകുതിയോടെ ഇതൊരു കൂട്ടായ്മയായിമാറുകയും പടിഞ്ഞാറന്‍ സിറിയയിലെ ഹംസില്‍ ആയിരങ്ങള്‍ അണിനിരന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിലേക്ക് നീങ്ങുകയും ചെയ്തു. സര്‍ക്കാറിന്റെ അഴിമതിക്കും, ആക്രമണങ്ങള്‍ക്കും അനീതിക്കുമെതിരെയായിരുന്നു പ്രക്ഷോഭം. പതിയെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ ജനവികാരം ഉണര്‍ന്നു. പക്ഷെ സമാധാനപരമായ പ്രതിഷേധങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ അസദിന്റെ നേതൃത്വത്തിൽ ഷെല്ലാക്രമണങ്ങൾ നടന്നു. സ്വന്തം ജനതയ്‌ക്കെതിരെ രാസായുധങ്ങള്‍ പ്രയോഗിക്കാനും അസദ് മടിച്ചില്ല. സിറിയന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം രാസായുധം തുടര്‍ച്ചയായി മരണം വിതച്ചുകൊണ്ടിരിക്കുന്നു. എത്ര ആയിരങ്ങള്‍ കൊല്ലപ്പെട്ടുവെന്നതിന് വ്യക്തമായ കണക്കില്ല. അതിന്റെ കണക്ക് കിട്ടുക പ്രയാസവുമാണ്. രാസമഴ ഒരു ജനതയെ അനുദിനം നിശ്ശബ്ദ മരണത്തിലേക്ക് തള്ളിവിടുന്ന അതിദാരുണമായ കാഴ്ചയാണ് സിറിയയില്‍ കാണാനായത്. രാസായുധ പ്രയോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ തലമുറകളോളം നില നില്‍ക്കുമെന്നു കൂടി ഓര്‍ക്കുക. രാസായുധ പ്രയോഗങ്ങളുടെ ഇരകളായി മരിച്ചുവീണവരുടെ  ദയനീയ ചിത്രങ്ങള്‍ ദൃശ്യ മാധ്യമങ്ങളിലെല്ലാം നിറഞ്ഞു നിന്നു. ഇരകളിലധികവും  സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളുമായിരുന്നു.

കലാപരഹിതരായ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനും പീഢിപ്പിക്കാനും കൊല്ലാനും ജാഗ്രതയോടെയും ചിട്ടയോടെയും പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ, സുരക്ഷാ, സൈനീക മേഖലകളെല്ലാം അസദ് കൈകാര്യം ചെയ്തു. രാജ്യവ്യാപകമായ പ്രക്ഷോഭത്തിലേക്ക് നീങ്ങിയതോടെ ക്രൂരമായ അടിച്ചമര്‍ത്തല്‍ നീക്കവുമായി അസദ് മുമ്പോട്ട് പോയി. കടുത്ത യു എസ്‌ വിരുദ്ധനും റഷ്യന്‍ അനുകൂലിയുമായ അസദിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയ വിമതര്‍ക്ക് രഹസ്യപിന്തുണയുമായി അമേരിക്കയും സഖ്യരാജ്യങ്ങളും രംഗത്തെത്തിയതോടെ പ്രക്ഷോഭം കടുത്ത ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. തുര്‍ക്കി വഴിയും മറ്റും വിമതര്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങളെത്തിയത് കൂടുതല്‍ രക്തരൂഷിതമായ ഏറ്റുമുട്ടലിലേക്ക് രാജ്യത്തെ നയിച്ചു. ഇതിനിടെ, വിമതപക്ഷത്ത് വിള്ളലുകള്‍ പ്രകടമായി തുടങ്ങി. പ്രക്ഷോഭത്തിന്റെ സ്വഭാവം, വിപ്ലവത്തിന്റെ ലക്ഷ്യം, യു എസ് സഹായം സ്വീകരിക്കല്‍ തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളില്‍ വിമത ചേരിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. ഇതോടെ സർക്കാരിന്റെ സൈന്യത്തെ തുരത്തിയ പല മേഖലയിലും വിമതര്‍ തമ്മില്‍ ഏറ്റുമുട്ടി.

സിറിയയിലെ ജനകീയ പ്രക്ഷോഭം ആഭ്യന്തര യുദ്ധമായി മാറിയതോടെ  അസദ് ഭരണകൂടത്തിന്റെ ക്രൂരതകളിൽ മനം മടുത്ത് കൂറുമാറിയ സിറിയൻ സേനയിലെ ഓഫീസർമാരും സൈനികരും ചേർന്ന് രൂപീകരിച്ച റിബൽ സൈനിക ഗ്രൂപ്പാണ് ഫ്രീ സിറിയൻ ആർമി. 2011 മുതല്‍ ഫ്രീ സിറിയന്‍ ആര്‍മിക്ക് എല്ലാ പിന്തുണയും നൽകിയ അമേരിക്ക, ക്രമേണ സൈനിക പരിശീലനവും ആയുധ കൈമാറ്റവും നടത്തി. ഇറാഖിലും സിറിയയിലും സ്വാധീനമുള്ള സ്വന്തമായി ഖിലാഫത്ത്  (ഇസ്‌ലാമിക രാഷ്ട്രം) പ്രഖ്യാപിച്ച ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ട രംഗത്തുണ്ടായിരുന്ന ഒരു സായുധ ജിഹാദി ഗ്രൂപ്പാണ് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ് (ISIL).

2010 മെയ്‌ 16ന് അബൂബക്കർ അൽ ബഗ്ദാദി ISIL ന്റെ പുതിയ നേതാവായി പ്രഖ്യാപിക്കപ്പെട്ടു. 2011 മാർച്ചിൽ സിറിയൻ ആഭ്യന്തരയുദ്ധം പൊട്ടിപുറപ്പെട്ടതോടെ ബാഗ്ദാദി ഒരു സംഘത്തെ സിറിയയിൽ അസദിനെതിരായ യുദ്ധത്തിനായി അയച്ചു. ഇവർ അൽ നുസ്ര ഫ്രണ്ട് എന്ന പേരിൽ സിറിയയിൽ പോരാട്ടം ആരംഭിക്കുകയും ശക്തമായ സംഘമായിത്തീരുകയും ചെയ്തു. 2011 ഡിസംബർ 18ഓടെ അമേരിക്കൻ സൈന്യം പൂർണ്ണമായും ഇറാഖിൽ നിന്ന് പിൻവാങ്ങി. അതോടെ അബൂബക്കർ ബാഗ്ദാദിയുടെ കീഴിൽ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ്, ഇറാഖിലെ അക്കാലത്തെ ഷിയാ സ്വാധീനമുള്ള ഗവന്മേന്റിനു നേരെ പോരാട്ടമാരംഭിച്ചു. അപ്പോഴത്തെ ഇറാഖ് പ്രധാനമന്ത്രി നൂരി അൽ മാലിക്കിയുടെ സുന്നി വിരുദ്ധ നിലപാടുകൾ കാരണം സുന്നി പ്രദേശങ്ങളിൽ ഇവർക്ക് സ്വാധീനം വർധിച്ചു. 2013 ഏപ്രിൽ 8ന് അബൂബക്കർ ബാഗ്ദാദി ഇറാഖിലെ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയയിലെ അൽ നുസ്ര ഫ്രണ്ട് എന്നിവയെ ഒരുമിപ്പിച്ച് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ISIS) എന്ന പേരിൽ ഒറ്റ സംഘടനയായി പ്രഖ്യാപിച്ചു.

സിറിയയിൽ അൽനുസ്ര ഫ്രണ്ടിന്റെ അണികളിൽ വലിയ ഒരു വിഭാഗം ISIS ന്റെ ഭാഗമാവുകയും റഖ  വരെയുള്ള പ്രദേശങ്ങളും ISISന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. അതുവരെ ഭരണവിരുദ്ധ സമരങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്ന സുന്നി-സംഘടനകളായ അഹ്റാറു ശാം, ജബ്ഹതുനുസ്‌റ എന്നിവര്‍ ഇസ്ലാമിക് സ്‌റ്റേറ്റുമായി സഹകരിച്ച് ഒരു അമേരിക്കന്‍ വിരുദ്ധ മുന്നണിക്ക് രൂപം നല്കാന്‍ ഇത് കാരണമായി. ഇവരുടെ ലക്ഷ്യം അമേരിക്ക, ഇറാൻ, സൗദി, റഷ്യ എന്നീ ശക്തികളെ സിറിയയിൽ നിന്നും തുരത്തി അവരുടേതായ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ ഇവർ ഇവരുടെ ചൊൽപ്പടിക്ക് നിൽക്കാത്ത വിമതർ ഉൾപ്പെടെയുള്ള ജനങ്ങളെ കൊന്നു തള്ളുവാൻ തുടങ്ങി. ഇറാഖിന്റെയും സിറിയയുടെയും അതിര്‍ത്തിയില്‍ ശക്തി പ്രാപിച്ച ഐഎസ് ഭീകരര്‍ ഒരേസമയം സിറിയയുടെയും ഇറാഖിന്റെയും ഭുപ്രദേശങ്ങളിലേക്ക് പ്രവേശിച്ചു. ഏറ്റുമുട്ടലിനിടെ വിമതരും സാധാരണക്കാരും സിറിയന്‍ സൈന്യത്തിലുള്ളവരുമുൾപ്പെടെ ആയിരങ്ങൾ ഐ എസിന്റെ ആയുധങ്ങൾക്ക് ഇരയായി.

2014 സെപ്തംബറില്‍ അറബ് രാജ്യങ്ങളുടെ സഹായത്തോടെ ആരംഭിച്ച ഐ എസിനെതിരെയുള്ള അമേരിക്കയുടെ സായുധ ആക്രമണവും 2015 സെപ്തംബറില്‍ ആരംഭിച്ച റഷ്യയുടെ ‘ഐ എസ് വിരുദ്ധ മുന്നേറ്റവും ’ തീവ്രവാദികള്‍ക്കെതിരെ എന്ന പേരില്‍ സിറിയയിൽ നടത്തിയ ബോംബാക്രമണങ്ങളിൽ പൊലിഞ്ഞത് പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം ലക്ഷങ്ങളോളം സാധാരണക്കാരുടെ ജീവനാണ്. റഷ്യ യഥാര്‍ഥത്തില്‍ ലക്ഷ്യം വെക്കുന്നത് അസദ് ഭരണകൂടത്തിന്റെ അതിജീവനമാണ്. ഇതിലൂടെ റഷ്യ പല പ്രക്ഷോഭകാരികളെ കൊലപ്പെടുത്തുന്നു എന്ന ആരോപണവും ശക്തമായിരുന്നു. ഭരണവിരുദ്ധ പ്രക്ഷോഭകാരികളെ സഹായിക്കുവാന്‍ എന്ന പേരില്‍ രൂപം നൽകിയ അമേരിക്കന്‍ നേതൃത്വത്തിലുള്ള മുന്നണിയും സിറിയയെ കലാപങ്ങളിലേക്ക് നയിച്ചു. ഈ ഏറ്റുമുട്ടലുകളുടെ പരിണിത ഫലമായി കിടപ്പാടം നഷ്ടപ്പെട്ട ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യേണ്ടിവന്നു. മക്കൾ ഉറങ്ങിക്കൊണ്ടിരിക്കുന്ന ഏത് സമയത്തും ബോംബുകൾ വന്നു പതിക്കാം, തന്റെ മക്കളുടെ ചിന്നിച്ചിതറിയ ശരീര ഭാഗങ്ങൾ കാണേണ്ടി വരുന്ന മാതാപിതാക്കൾ, മാതാപിതാക്കളെ നഷ്ടപെട്ട് കരഞ്ഞു തെരിവുകളിൽ വിശന്നലയുന്ന കുഞ്ഞുങ്ങൾ... ഈ സാഹചര്യങ്ങളിൽ നിന്നും മുക്തമാവാൻ അവർക്ക് പാലായനം ചെയ്യുകയല്ലാതെ വേറെന്താണ് വഴിയുള്ളത്.

ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ രൂപം നല്കിയ യു എന്‍ ഹൈക്കമ്മീഷന്‍ ഓഫ് റെഫ്യൂജീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ പുറം തള്ളപ്പെടുന്ന രാജ്യം സിറിയയാണ്. സിറിയ ഇന്നൊരു ആഗോള യുദ്ധ-രാഷ്ട്രീയത്തിന്റെ വേദിയാക്കപ്പെട്ടിരിക്കുകയാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം സിറിയന്‍ ജനത ജീവിതത്തിന്റെയും മരണത്തിന്റെയും മാര്‍ഗങ്ങള്‍ക്കു മുന്നില്‍ നിരാലംബരായി പലായനം ചെയ്യുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പിന്നീട് അതിര്‍ത്തി രാജ്യങ്ങളിലേക്കുമായിരുന്നു പലായനങ്ങള്‍. സിറിയയുടെ അയല്‍ രാജ്യമായ തുര്‍ക്കിയിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികൾ (27 ലക്ഷം) ചെന്നുപെട്ടത്. എവിടെയും സമാധാനമില്ലെന്ന് ബോധ്യപ്പെട്ടതോടെ യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യം വെച്ച് സിറിയന്‍ ജനങ്ങൾ കടല്‍ കടക്കുകയായിരുന്നു. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനെ ചൊല്ലി യൂറോപ്യന്‍ രാജ്യങ്ങളിലും ഭിന്നത രൂക്ഷമായി. 28 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലായി  ലഭിച്ചിരിക്കുന്ന 12.5 ലക്ഷം അപേക്ഷകളില്‍ കാല്‍ ഭാഗം മാത്രമാണ് തീർപ്പാക്കപ്പെട്ടത്. അതുപോലെത്തന്നെ ജര്‍മനിയിലെ പെഗിഡ പോലുള്ള അഭയാര്‍ഥി വിരുദ്ധ പ്രസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീതി വളര്‍ത്തി.

ഇത്തരമൊരു പ്രക്ഷുബ്ധാവസ്ഥയില്‍ ഹനിക്കപ്പെടുന്ന മനുഷ്യജീവനുകള്‍ എണ്ണി തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ലോകമനഃസാക്ഷിയെ പിടിച്ചുലച്ച വെറും മൂന്നു വയസ്സുമാത്രം പ്രായമുള്ള ഐലന്‍ കുര്‍ദിയുടെ ചിത്രം ഇന്നും എല്ലാവരുടെയും മനസ്സിലുണ്ട്. കൊച്ചു ബാലനായ ഐലാന്‍ കുര്‍ദിയടക്കമുള്ള നൂറുകണക്കിന് സിറിയൻ ജനങ്ങളുടെ മൃതദേഹങ്ങളാണ്  യൂറോപ്യന്‍ കടൽ തീരങ്ങളില്‍ വന്നടിഞ്ഞത്. അവര്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ തേടി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറി മാറി പാലായനം ചെയ്തു. ഏകദേശം 48 ലക്ഷം സിറിയൻ ജനങ്ങൾ അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളില്‍ അലഞ്ഞു കൊണ്ടിരിക്കുന്നു. ആർ­ക്കൊ­ക്കെ­യോ­ വേ­ണ്ടി­ ദു­രി­തങ്ങളേ­റ്റു­വാ­ങ്ങാൻ മാ­ത്രം വി­ധി­ക്കപ്പെ­ട്ട ചി­ല കഥാ­പാ­ത്രങ്ങളെ­ കഥകളി­ലും നോ­വലു­കളി­ലു­മൊ­ക്കെ­ നമ്മൾ കണ്ടി­ട്ടു­ണ്ട്. ആ കഥാ­പാ­ത്രങ്ങൾ പ്രത്യേ­കി­ച്ച് ഒരു­ തെ­റ്റും ചെ­യ്തി­ട്ടു­ണ്ടാ­വി­ല്ല. എങ്കി­ലും വി­ധി­യൊ­രു­ക്കി­യ ചു­ഴി­കളി­ൽ­പ്പെ­ട്ട് ജീ­വി­തത്തിന്റെ കാ­ണാ­ക്കയങ്ങളിൽ കഷ്ടതയു­ടെ­ കണ്ണീർ കു­ടി­ക്കാൻ മാ­ത്രമാ­വും അവരു­ടെ­ നി­യോ­ഗം. ഇതു­പോ­ലൊ­രു­ അവസ്ഥയാണ് ഇപ്പോൾ സി­റി­യയി­ലെ­ സാ­ധാ­രണ ജനങ്ങളു­ടേ­ത്. ചവി­ട്ടി­ നി­ൽ­ക്കാ­നും ആഹാ­രത്തി­നു­ള്ള ധാ­ന്യം വി­ളയി­ക്കാ­നു­മു­ള്ള മണ്ണും പ്രകൃ­തി­, ധാ­തു­ സമ്പത്തു­ക്കളെല്ലാം ­ഉ­ണ്ടാ­യി­ട്ടും സ്വന്തം മണ്ണിൽ വേ­രറു­ക്കപ്പെ­ട്ടവർ. പട്ടി­ണി­യു­ടെ­ പി­ടി­യി­ലമർ­ന്നു­ കഴി­യാൻ വി­ധി­ക്കപ്പെ­ട്ടവർ. പലാ­യനത്തി­ലൂ­ടെ­ ശാ­ന്തി­തീ­രങ്ങൾ സ്വപ്നം കണ്ടവർ. കഴി­ഞ്ഞ ആറാണ്ടു­കളാ­യി­ ആഭ്യന്തര യുദ്ധം കൊടുമ്പിരി­ കൊ­ണ്ടതോ­ടേ­ അവരു­ടെ­ ദു­രിതം അതിന്റെ കൊടുമുടിയിലാണ്. യു എന്‍ അടക്കമുള്ള അന്തര്‍ദേശീയ സംഘടനകളുടെയും സന്നദ്ധ ഏജന്‍സികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത്തരമൊരു പ്രശ്നത്തിന് പരിഹാരം സാധ്യമാകൂ. രാഷ്ട്രീയ ലാഭേച്ഛയില്ലാതെ മാനുഷിക പരിഗണനയ്ക്കു മുന്‍തൂക്കം ലഭിക്കുമ്പോഴാണ്, അഭയാര്‍ഥികള്‍ നമ്മുടെ അയല്‍വാസികളാവുന്നത്. നിരാലംബരായ അഭയാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനുള്ള തുറന്ന മനസ്സ് മാത്രമാണ് ഇപ്പോൾ നമ്മളാൽ ഇവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സഹായം.

Comments

Popular posts from this blog

ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

ടൈം ട്രാവൽ സാധ്യമോ ?

ഇന്റർസ്റ്റെല്ലാർ സിനിമയിലെ ശാസ്ത്രം