ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

Image
2300 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ രൂപം കൊണ്ട ഒരു നിഗൂഢമായ ഒരു സംഘം ഉണ്ടായിരുന്നു... ഇല്ലുമിനാറ്റികൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം. എന്നാൽ ഇല്ലുമിനാറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം പോലെ ആദ്യമായി ഉണ്ടായതിൽ ഒന്ന് നമ്മൾ ഇന്ത്യക്കാരുടെ തന്നെയാണ് എന്ന് കേൾക്കുമ്പോൾ നമ്മൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലീസ് ഓഫീസറായാ ടാൽബോട് മുണ്ടി ഇതിനെ കുറിച്ചു കുറേയേറെ സത്യവും മിഥ്യയും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്.  പിതാവായ ചന്ദ്രഗുപ്ത്തനേ പോലെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു. ആ യുദ്ധത്തിൽ ഏകദേശം ഒരുലക്ഷത്തില്പരം പുരുഷമാർ മരിച്ചു വീണതായി കരുതുന്നു. യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച

ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി

ഒരു സ്ത്രീയാണ് ലോകത്തെ ആദ്യത്തെ യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന് നിങ്ങൾക്കറിയാമോ ? അതും ആയിരം വർഷങ്ങൾക്ക് മുമ്പ്!
അതെ "ഫാത്തിമ അൽ ഫിഹ്രി" (Fatima al-Fihri) എന്ന മുസ്ലിം സ്ത്രീയാണ് ലോകത്തിലെ ആദ്യത്തെ സർവകലാശാലയായ "അൽ ഖറവിയ്യിൻ സർവകലാശാല" (University of Al Quaraouiyine) മൊറോക്കോയിലെ ഫെസ് എന്ന സ്ഥലത്ത് സ്ഥാപിച്ചത്. ഗിന്നസ് വേൾഡ് റെക്കോഡും യുനെസ്കോയും ലോകത്തെ ആദ്യത്തെ യൂണിവേഴ്സിറ്റിയായി അംഗീകരിക്കുന്നതും ലോകത്ത് നിലവിലെ ഏറ്റവും പഴമയുള്ളതും ഇന്നുവരെ തുടർച്ചയായി പ്രവർത്തിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനമാണ് അൽ ഖറവിയ്യിൻ യൂണിവേഴ്സിറ്റി.

AD 800 ൽ ടുണീഷ്യയിലെ ഖെയ്‌റവാനിലാണ് ഫാത്തിമ അൽ ഫിഹ്രി ജനിച്ചത്. ഫാത്തിമയും അവളുടെ സഹോദരിയായ മറിയമും വിദ്യാലയ വിദ്യാഭ്യാസം കരസ്ഥമാക്കിയിരുന്നു. അവരുടെത് അത്ര സമ്പന്നമല്ലാത്ത ഒരു കുടുംബമായിരുന്നു, ഫാത്തിമയുടെ പിതാവ് ഒരു സാധാരണ വ്യാപാരിയായിരുന്നു. അക്കാലത്ത് മൊറോക്കോയിലെ ഫെസ് എന്ന നഗരം കച്ചവടത്തിനും ധന സമ്പാദനത്തിനും പേരുകേട്ട ഇടമായതുകൊണ്ട് ഫെസിലേക്കുള്ള വലിയ കുടിയേറ്റത്തിന്റെ ഭാഗമായി മാറുകയായിരുന്നു ഫാത്തിമയുടെ കുടുംബവും. ഫെസിലെ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലുമായി തുടക്കം കുറിച്ച ഫാത്തിമയുടെ കുടുംബം പതിയെ അഭിവൃദ്ധി പ്രാപിച്ചു. അവളുടെ പിതാവ് "മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഫിഹ്രി" ഒരു വ്യാപാരിയെന്ന നിലയിൽ വമ്പിച്ച വിജയം കൈവരിക്കുകയും ധാരാളം ധനം സമ്പാദിക്കുകയും ചെയ്തു.

തുടർന്ന് ഫാത്തിമയുടെ കുടുംബം ഫെസിൽ താമസം തുടരുകയും ഫാത്തിമ വിവാഹിതയാവുകയും ചെയ്തു. കാലങ്ങൾക്കു ശേഷം ഫാത്തിമ്മയുടെ ഭർത്താവും പിതാവും മരണപ്പെടുകയും അവരുടെ മുഴുവൻ സ്വത്തവകാശം ഫാത്തിമ്മക്കും അവളുടെ സഹോദരി മറിയമിനും ലഭിക്കുകയുണ്ടായി. അവരുടെ ജീവിതത്തിന്റെ അവസാന കാലങ്ങളിലാണ് അവർ ജീവിതം നയിച്ചിരുന്നതെങ്കിലും അവർ തങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കിയത് അപ്പോഴായിരുന്നു. ആ വലിയ സമ്പത്ത്‌ ഉപയോഗിച്ച് ശേഷിച്ച കാലം അവർക്ക് ഒരു ബുദ്ധിമുട്ടുമറിയാതെ സുഖലോലുപരായി കഴിയാമായിരുന്നു പക്ഷെ അതിനു വിപരീതമായി അവർ അവരുടെ സ്വത്തിനെ അവരുടെ സമൂഹത്തിന് പ്രയോജനം ചെയ്യുന്നതിനായി വിനിയോഗിക്കാൻ തീരുമാനിച്ചു. 

ഫെസ് നഗരത്തിലെ മസ്ജിദുകൾക്ക്‌ വർദ്ധിച്ചുവരുന്ന വിശ്വാസികളുടെ ജനസംഖ്യയെ ഉൾക്കൊള്ളാനാവുന്നില്ലെന്ന് അവർ മനസ്സിലാക്കിയിരുന്നു. ഉന്നത പഠനത്തിനും ആരാധനാ ചടങ്ങുകൾ നിർവഹിക്കുന്നതിനുമായി നഗരത്തിൽ ഒരു ഇടം ആവശ്യമാണെന്ന് അൽ ഫിഹ്രി തീരുമാനിക്കുകയും തുടർന്ന് തന്റെയും തന്റെ സഹോദരിയുടെയും സ്വത്ത് ഉപയോഗിച്ച് AD 859 ൽ "അൽ ഖറവിയ്യിൻ മസ്ജിദും സർവ്വകലാശാലയും" സ്ഥാപിക്കുകയായിരുന്നു. അൽ ഖറവിയ്യിൻ എന്ന പേര് അവരുടെ ജന്മദേശമായ ടുണീഷ്യയിലെ ഖെയ്‌റവാൻ (Qayrawan) എന്ന സ്ഥലത്തെ സൂചിപ്പിക്കുന്നതായിരുന്നു. 

കെട്ടിടത്തിന്റെ രൂപരേഖ ഫാത്തിമ മുൻകൂട്ടി കാണുകയും സ്വയം നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്തു. 30 മീറ്റർ നീളമുള്ള മുറ്റം, പ്രാർത്ഥനാ ഹാൾ, വായനശാല, വിദ്യാലയം എന്നിങ്ങനെ ഫാത്തിമക്ക്‌ വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവൾ പ്രാരംഭ ഭൂമിക്ക് തൊട്ടടുത്തുള്ള ഭൂമിയെല്ലാം വാങ്ങുവാൻ തുടങ്ങി, അങ്ങനെ വിദ്യാലയത്തിന്റെയും മസ്ജിദിന്റെയും വലിപ്പം പതിയെ പതിയെ ഇരട്ടിപ്പിച്ചു. ഈ പദ്ധതി നടപ്പിലാക്കാൻ അവൾ തന്റെ വിലപ്പെട്ട സമയവും ധനവും ഇതിനായി സന്തോഷത്തോടെ മാറ്റിവച്ചു. ഫാത്തിമ വലിയ ദൈവ ഭക്തിയുള്ളവളായിരുന്നു, കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ച ദിവസം മുതൽ പൂർത്തിയാവുന്നതുവരെ വൃതമനുഷ്ടിക്കുമെന്ന് അവൾ പ്രതീജ്ഞ ചെയ്തിരുന്നു. ഈ വൃതം രണ്ട് വർഷത്തോളം AD 859 ൽ കെട്ടിടം പൂർത്തിയാവുന്നത് വരെ ഫാത്തിമ തുടർന്നിരുന്നു. 

ഖറവിയ്യിൻ സർവ്വകലാശാലയിൽ ആദ്യം ഖുർആനും ഇസ്ലാമിക നിയമ തത്വങ്ങളും മാത്രമായിരുന്നു പഠിപ്പിച്ചിരുന്നത്. ശേഷം ഗണിതം, അറബി ഭാഷാ ശാസ്ത്രം, രസതന്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പഠിപ്പിക്കുകയും ബിരുദധാരികൾക്ക്‌ ബിരുദം നൽകാൻ ആരംഭിക്കുകയും ചെയ്തു. ഈ കോഴ്‌സുകൾക്ക്‌ മുസ്ലിമുകളെ മാത്രമല്ലാതെ ക്രിസ്ത്യർ, ജൂതർ തുടങ്ങി എല്ലാ മതത്തിലുള്ള വിദ്യാർത്ഥികളെയും സ്വാഗതം ചെയ്തു. മാത്രമല്ല മുഴുവൻ സ്ഥാപനവും ഫാത്തിമ സ്പോൺസർ ചെയ്തതുകൊണ്ട് എല്ലാവർക്കും വിദ്യാഭ്യാസം സൗജന്യമായിരുന്നു. ഈ സർവകലാശാല പെട്ടെന്ന് തന്നെ ആത്മീയവും വിദ്യാഭ്യാസപരവുമായ ഒരു വലിയ കേന്ദ്രമായി മാറി. ഈ സർവകലാശാലയെ ലോകമെമ്പാടുമുള്ള പണ്ഡിതന്മാരും ബുദ്ധിജീവികളും സന്ദർശിക്കുവാൻ തുടങ്ങി. ഫാത്തിമ പിൽക്കാല വർഷങ്ങളിൽ അവിടെ പ്രഭാഷണങ്ങൾ നടത്തിപൊന്നു.

ഇന്നറിയപ്പെടുന്ന യൂണിവേഴ്സിറ്റി അല്ലെങ്കിൽ സർവ്വകലാശാല എന്ന ആശയത്തിന് ആദ്യം രൂപം നൽകിയത് ഫാത്തിമ അൽ ഫിഹ്രിയാണ്. വിപുലമായ പഠനത്തിനുള്ള അവസരങ്ങൾ നൽകുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രമെന്ന ഈ ആശയം മധ്യകാലഘട്ടങ്ങളിൽ ലോകമെങ്ങും വ്യാപിച്ചു. ഇതിന്റെ ഫലമായി തുടർന്നുള്ള നൂറ്റാണ്ടുകളായി യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ ബൊളോഗ്ന യൂണിവേഴ്സിറ്റിയും (1088) ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും (1096) രൂപം കൊണ്ടു. 

ഇപ്രകാരം അൽ ഖറവിയ്യിൻ ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയായി ചരിത്രത്തിൽ സ്ഥാനം പിടിച്ചു. പുരാതന കാലം മുതൽ പഠന കേന്ദ്രങ്ങൾ നിലവിലുണ്ടായിരുന്നു, പക്ഷെ പുരാതന നാഗരികത ബിരുദം നൽകുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസ രീതിയോ വിവിധ വിഭാഗങ്ങളിലായുള്ള സ്ഥാപനീയമായ ഉന്നത വിദ്യാഭ്യാസ ഗവേഷണങ്ങളോ ആരംഭിച്ചിരുന്നില്ല. യുനെസ്കോയുടെയും ഗിന്നസ് ബുക്കിന്റെയും അംഗീകാര പ്രകാരം അൽ ഖറവിയ്യിൻ സർവകലാശാലയാണ് ലോകത്തിലെ ആദ്യത്തെ ബിരുദം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം. ആ കാലഘട്ടങ്ങളിൽ തന്നെ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ പ്രകൃതിശാസ്ത്രം, ഭാഷകൾ, ജ്യോതിശാസ്ത്രം തുടങ്ങി വിവിധ തരത്തിലുള്ള വിഷയങ്ങൾ പഠിക്കുവാൻ അൽ ഖറവിയ്യിനിലേക്ക് ഒഴുകി എത്തിയിരുന്നു. ഫാത്തിമയും തന്റെ ശിഷ്‌ടകാലം അവിടെ പഠിക്കാനും പഠിപ്പിക്കാനുമായി വിനിയോഗിക്കുകയായിരുന്നു. മധ്യകാലഘട്ടങ്ങളിൽ വളരെ പ്രശസ്തിയാർജ്ജിച്ച ഈ സർവകലാശാല വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാനപ്പെട്ട കേന്ദ്രമായി ലോകമെമ്പാടും കണക്കാക്കപ്പെട്ടിരുന്നു.

ഫാത്തിമ ഈ യൂണിവേഴ്സിറ്റിയിൽ സ്ഥാപിച്ച ലൈബ്രറിയാണ് ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറിയായി കണക്കാക്കപ്പെടുന്നത്. കനേഡിയൻ-മോറോക്കൻ വാസ്തുശില്പിയായ അസീസ ചൗനി ഈ ലൈബ്രറിയെ പുതുക്കി പണിത ശേഷം 2016 ൽ പൊതുജനങ്ങൾക്കായി വീണ്ടും തുറന്ന് കൊടുത്തത് ലോക മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. നിലവിൽ 9 ആം നൂറ്റാണ്ടിലെ ഖുർആനും ആദ്യകാല ഹദീസ് ശേഖരങ്ങളുമുൾപ്പെടെ വളരെ പഴമയുള്ള 4000 കയ്യെഴുത്തുപ്രതികളുടെ ഒരു വലിയ ശേഖരം തന്നെ ഈ ലൈബ്രറിയിലുണ്ട്. പിന്നീട് ഖറവിയ്യിൻ പള്ളി 22000 പേരെ ഉൾക്കൊള്ളാവുന്ന ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ പള്ളിയായി മാറിയത് അതാത് കാലഘട്ടങ്ങളിലുള്ള ഭരണാധികാരികളാൽ നവീകരിക്കപ്പെട്ടതു കൊണ്ടായിരുന്നു. അറിവ് നൽകുന്നതിന്റെ കാര്യത്തിൽ ഇസ്ലാമിൽ സംവരണവും മുൻവിധികളും ഉണ്ടായിരുന്നില്ല, ഖറവിയ്യിനിൽ ഒരു വിദ്യാർത്ഥിയുടെ മത-സാമൂഹ്യ പശ്ചാത്തലം അവന്റെ വിദ്യാഭ്യാസത്തെ ഹനിക്കുന്ന ഒരു ഘടകമായിരുന്നില്ല. അൽ ഖറവിയ്യിൻ സർവകലാശാല ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള മനസ്സുകളേയും ഒരുപോലെ ആകർഷിച്ചു. 

ഇസ്ലാമിക സുവർണ്ണ കാലഘട്ടത്തിൽ (Islamic Golden Age) സ്ത്രീകൾ പുരുഷന്മാർക്ക് തുല്യമായോ അതിലധികമോ തന്നെ സമൂഹത്തിനായി സംഭാവന ചെയ്തു. ഫാത്തിമ അൽ ഫിഹ്രിയും അൽ ഖറവിയ്യിൻ സർവ്വകലാശാലയും മുസ്ലിം സ്ത്രീകൾ മാനവരാശിയുടെ പുരോഗതിക്കായി എന്തു ചെയ്തുവെന്നതിന്റെ അനേകം സാക്ഷ്യങ്ങളിൽ ഒന്നാണെന്നത് ഇന്നും പലർക്കും അറിയില്ലായിരിക്കാം. സ്ത്രീകളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ആ കാലഘട്ടത്തിൽ തന്നെ സമൂഹത്തിന് തുറന്നുകാട്ടിയ ഒരു ശക്തമായ മുസ്ലിം സ്ത്രീയുടെ ചരിത്രമാണിത്. ഇന്ന് പെൺകുട്ടികൾക്ക്‌ നിരന്തരം നിരസിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തെ ആ കാലഘട്ടങ്ങളിൽ തന്നെ മതം-ലിംഗ ഭേദമന്യേ സമൂഹത്തിലെ എല്ലാവർക്കും ഒരുപോലെ നൽകിയ സ്ത്രീയാണ് അൽ ഫിഹ്രി. ഫാത്തിമയുടെ ദീർഘവീക്ഷണവും പ്രതിബദ്ധതയും ബൗദ്ധിക പുരോഗമനത്തിനായുള്ള അവളുടെ നിസ്വാർത്ഥതയും സർവകലാശാല എന്ന ആശയത്തിന്റെ പിറവിക്ക് തന്നെ കാരണമായി. AD 880 ൽ തന്റെ 80 ആമത്തെ വയസ്സിൽ അൽ ഫിഹ്രി ഈ ലോകത്തോട് വിട പറഞ്ഞു. സമൂഹ പ്രതിബത്തതയും സമർപ്പണത്തിന്റെ മഹത്വവും ഈ സമൂഹത്തെ പഠിപ്പിച്ച ഈ വനിത എല്ലാവർക്കും എക്കാലത്തും മാതൃകയും പ്രചോദനവുമാണ്.

Comments

Popular posts from this blog

ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

ടൈം ട്രാവൽ സാധ്യമോ ?

ഇന്റർസ്റ്റെല്ലാർ സിനിമയിലെ ശാസ്ത്രം