ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

Image
2300 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ രൂപം കൊണ്ട ഒരു നിഗൂഢമായ ഒരു സംഘം ഉണ്ടായിരുന്നു... ഇല്ലുമിനാറ്റികൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം. എന്നാൽ ഇല്ലുമിനാറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം പോലെ ആദ്യമായി ഉണ്ടായതിൽ ഒന്ന് നമ്മൾ ഇന്ത്യക്കാരുടെ തന്നെയാണ് എന്ന് കേൾക്കുമ്പോൾ നമ്മൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലീസ് ഓഫീസറായാ ടാൽബോട് മുണ്ടി ഇതിനെ കുറിച്ചു കുറേയേറെ സത്യവും മിഥ്യയും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്.  പിതാവായ ചന്ദ്രഗുപ്ത്തനേ പോലെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു. ആ യുദ്ധത്തിൽ ഏകദേശം ഒരുലക്ഷത്തില്പരം പുരുഷമാർ മരിച്ചു വീണതായി കരുതുന്നു. യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച

ഓസ്കാർ കിട്ടുന്നത് അർഹിച്ചവർക്കോ ?

2019 ൽ പുറത്തിറങ്ങിയ സലിം അഹമദ് സംവിധാനം ചെയ്ത "ആൻഡ് ദി ഓസ്കാർ ഗോസ് റ്റു..." എന്ന സിനിമയാണ് എന്നെ ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ചത്. "ഓസ്കാർ" എന്ന് പ്രസിദ്ധമായി അറിയപ്പെടുന്ന അക്കാഡമി അവാർഡ്; സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുകൾ, അഭിനേതാക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ നാനാ മേഖലകളിലെ പ്രവർത്തകരുടെ മികവിനെ ആദരിക്കാനെന്ന പേരിൽ എല്ലാ വർഷവും അമേരിക്കയിലെ 'അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്' എന്ന സംഘടന നൽകുന്ന പുരസ്കാരമാണ്. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട കല, ശാസ്ത്രം, സാങ്കേതികത മുതലായവയുടെ ഉന്നമനത്തിനായി അമേരിക്കയിലെ ലോസ് ആഞ്ചലസിൽ രൂപീകരിക്കപ്പെട്ട ഒരു സംഘടനയാണ് അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചേർന്ന ബോർഡ് ഓഫ് ഡയറക്റ്റേഴ്സിനാണ് ഇതിന്റെ ഭരണനിർവഹണച്ചുമതല. ഓസ്കാർ പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, നിലവിൽ ലോകത്തിൽ ഏറ്റവും അധികം ആളുകൾ ടെലിവിഷൻ വഴി വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ്ദാന ചടങ്ങുമാണ്.

90 വർഷത്തിലേറെയായി ഹോളിവുഡിന്റെ ഏറ്റവും പ്രധാനപ്പെട്ട അവാർഡ് ദാന ചടങ്ങാണ് ഓസ്കാർ. എന്നാൽ ഈ ഗ്ലാമറസ് അവാർഡ്ദാന ചടങ്ങിന് പിന്നിൽ പ്രവൃത്തിക്കുന്നത് സത്യത്തിൽ പണവും വ്യാപാരവും സ്വാധീനവുമാണ്, സത്യത്തിൽ അവിടെ കലയും കഴിവും അധ്വാനവും വെറും നോക്കുകുത്തികൾ മാത്രമാകുകയാണ് ചെയ്യുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, സിനിമ നിർമ്മിക്കുന്ന ഫിലിം സ്റ്റുഡിയോകൾ ശരാശരി 10 മില്യൺ ഡോളർ ഒരു സിനിമയുടെ നോമിനേഷനുവേണ്ടി ഓസ്കാർ ക്യാമ്പയിൻ അഥവാ അക്കാഡമി മെമ്പർമാരെ സിനിമ കാണിക്കുന്നതിനുള്ള പ്രചാരണം നടത്തുന്നതിന് മാത്രം ചെലവഴിക്കുന്നതായി കണ്ടെത്തി. സത്യത്തിൽ ഇത് ഒരു മോശം നിക്ഷേപമല്ല, സാധാരണ മികച്ച ചിത്രത്തിനുള്ള ഓസ്കാർ വിജയ ശേഷം മാത്രം ആ സിനിമകൾ ബോക്സ് ഓഫീസിൽ മില്യൺ കണക്കിന് ഡോളർ അധിക വരുമാനമായി നേടിയിരുന്നു. 2010 ൽ ഇറങ്ങിയ "ദി കിങ്‌സ് സ്പീച്ച്" എന്ന സിനിമക്ക് തുടക്കത്തിൽ വെറും 30 മില്യൺ ഡോളർ വരുമാനം മാത്രമേ മൊത്തം ബോക്സ്‌ ഓഫിസിൽ നിന്നും ലോങ്ങ്‌ റണ്ണിനു ശേഷം പ്രതീക്ഷിച്ചിരുന്നുള്ളൂ, എന്നാൽ ആ സിനിമയുടെ ഓസ്കാർ നാമനിർദ്ദേശത്തിനും വിജയത്തിനും ശേഷം മാത്രം ആ സിനിമ ബോക്സ് ഓഫീസിൽ 400 മില്യൺ ഡോളറിലധികം വരുമാനം നേടി.

ഇന്ന് ഓസ്കാർ ഒരു അവാർഡ് ദാന ചടങ്ങ് മാത്രമല്ല, അവ ഒരു മാർക്കറ്റിംഗ് ഇവന്റ് കൂടിയാണ്. പക്ഷേ ഇത് എല്ലായ്പ്പോഴും ഇതുപോലെയായിരുന്നില്ല. 1978 ലെ "ഡിയർ ഹണ്ടർ" എന്ന സിനിമയായിരുന്നു ഓസ്കാറിനെ ഒരു മാർക്കറ്റിങ് തന്ത്രമായി ഉപയോഗിച്ച ആദ്യ ചിത്രം. സിനിമയുടെ നിരാശാജനകമായ തിരക്കഥ കാരണം ഈ ചിത്രം വാണിജ്യപരമായി പരാജയപ്പെടുമെന്ന് യൂണിവേഴ്സൽ സ്റ്റുഡിയോ ആശങ്കപ്പെട്ടു, അവസാനം ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള ഏക മാർഗം ഓസ്കാർ നേടുകയാണെന്ന തിരിച്ചറിവിൽ അവരെത്തി, ആ പദ്ധതി വിജയിക്കുകയും ചെയ്തു. വൻ മുതൽ മുടക്കുള്ള ക്യാമ്പയിനു ശേഷം ചിത്രത്തിനു ഓസ്കാർ നാമനിർദ്ദേശം ലഭിക്കുകയും മികച്ച ചിത്രത്തിനുള്ള ഓസ്കാർ ലഭിക്കുകയും ചെയ്തു. അതിനു ശേഷം ഓസ്കാർ നേടിയ സിനിമ കാണാൻ മാത്രം ആളുകൾ തിയേറ്ററിലേക്ക് ഒഴുകിയെത്തി. ബോക്സ്‌ ഓഫിസിൽ ആ സിനിമ മില്യൺ കണക്കിന് വരുമാനം വാരിക്കൂട്ടി. ഇപ്പോൾ ഓസ്കാർ നേടുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അതായത്, നിങ്ങളുടെ കയ്യിൽ മുടക്കാൻ കാശും, ഈ കളിയുടെ നിയമങ്ങൾ മനസിലാക്കുകയും ചെയ്താൽ ഏതൊരാൾക്കും അത് സാധ്യമാക്കാം എന്ന അവസ്ഥയാണിപ്പോൾ. 

ആദ്യം ചില സ്ഥിതിവിവരക്കണക്കുകൾ ശ്രദ്ധിക്കുക പ്രധാനമാണ്. സിനിമ 2 മണിക്കൂറിൽ കൂടുതൽ ദൈർഖ്യമുള്ളതായിരിക്കണം. 1960 മുതൽ ഇതുവരെ ഓസ്കാർ വിജയികളായ സിനിമകളിൽ 76% സിനിമകൾക്കും 2 മണിക്കൂറിലധികം ദൈർഘ്യമുണ്ട്. കാരണം ദൈർഘ്യമേറിയ സിനിമകൾക്ക് കൂടുതൽ പ്രാധാന്യം തോന്നുന്നു. ഓസ്കാർ മിക്കവാറും ഇത്തരം സിനിമകളെ ഇഷ്ടപ്പെടുന്നു. സിനിമയുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ പ്രധാനപ്പെട്ട സിനിമകളല്ല ഇവ, മറിച്ച് ഈ സിനിമകളെ ചുറ്റിപ്പറ്റിയുള്ള കാണികൾക്കിടയിലെ ചർച്ചകൾ കൊണ്ടാണ് ഇവ ഓസ്‌കാറിന്‌ പ്രധാനപ്പെട്ടവയാകുന്നത്. ഓസ്‌കാറിന്റെ പ്രധാന സിനിമകളോടുള്ള ഈ അഭിനിവേശം കൊണ്ട് തന്നെയാണ് ഡ്രാമ ചിത്രങ്ങൾ അവാർഡ് സീസണിലെ രാജാക്കളാവുന്നത്. ഇതുവരെയുള്ള മൊത്ത മികച്ച ചിത്ര വിജയികളിൽ 93% ഡ്രാമകളാണ്, വെറും 2% മാത്രമാണ് ആക്ഷൻ, ഫാന്റസി സിനിമകളുള്ളത്. ഒരു ഡ്രാമാ ചിത്രത്തിലെ അഭിനേതാക്കൾക്ക് നാമനിർദ്ദേശം ലഭിക്കാൻ ഒമ്പത് മടങ്ങ് കൂടുതൽ സാധ്യതയുണ്ടെന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു. നിലവിൽ ഓസ്കാർ നേടുന്നതിന് ഒരു ഫോർമുലയുണ്ട്, ഇത് നിലനിൽക്കാൻ തന്നെ പാടില്ലാത്ത ഒരു ഫോർമുലയാണ്, പ്രത്യേകിച്ചും നല്ല കലയ്ക്ക് പ്രതിഫലം നൽകുന്നതിനായി സമർപ്പിച്ച ഒരു ചടങ്ങിൽ. ഏറ്റവും മികച്ചതിന് പകരം ഏറ്റവും പ്രധാനപ്പെട്ടവക്ക് അവാർഡ് നൽകുക എന്നത് നീതിയല്ല. ഇത് ഗുണനിലവാരത്തെ പൂർണ്ണമായും അവഗണിക്കുകയും ഒരു സിനിമയെ പ്രധാനമാക്കുന്ന ഒരു മാനദണ്ഡത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 

നിങ്ങളിൽ ചിലരെങ്കിലും "ഓസ്കാർ-ബെയ്റ്റ്" എന്നതിനെ കുറിച് കേട്ടിരിക്കാം, ഓസ്കാർ മണക്കുന്ന സിനിമകൾ. ഒരു ഓസ്‌കാർ-ബെയ്റ്റ് ഫിലിം വിജയിക്കാനായി ഈ നിർദ്ദിഷ്ട ഫോർമുലയെ അവർ പിന്തുടരുന്നു, ഇത് സ്റ്റുഡിയോകൾക്ക് സുരക്ഷിതമായ ധന നിക്ഷേപവും നൽകുന്നു. ഈ സിനിമകൾ പലപ്പോഴും ഒരു പ്രശസ്ത സ്രോതസ്സിൽ നിന്നായിരിക്കും രൂപാന്തരപ്പെടുക, ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയെടുത്തവ, ആഡംബര വസ്ത്രങ്ങളോട് കൂടിയ പീരിയഡ് ഡ്രാമകൾ, പ്രധാനപ്പെട്ട വ്യക്തികളുടെ ജീവചരിത്രങ്ങൾ, വൈകല്യമുള്ള കഥാപാത്രങ്ങളുള്ള സിനിമകൾക്ക് ബോണസ് പോയിന്റുകൾ വേറെയും. 1980 മുതൽ ഇതുവരെയുള്ള മികച്ച ചിത്ര വിജയികളിൽ 89% വും ഈ അഞ്ച് വിഭാഗങ്ങളിൽ ഒന്നിലെങ്കിലും പെട്ടവയാണ്.

വിമർശനാത്മകവും വാണിജ്യപരമായി വിജയകരമായതുമായ സിനിമകളെ ഓസ്കാർ വോട്ടർമാർ ഇഷ്ടപ്പെടുന്നു. ഓരോ മികച്ച ചിത്ര വിജയിയിലും, 82% സിനിമകൾക്ക് 80 ന് മുകളിൽ നിരൂപകരുടെ റേറ്റിംഗും 78% സിനിമകൾക്ക് 80 ന് മുകളിലുള്ള പ്രേക്ഷകരുടെ റേറ്റിംഗും ഉണ്ട്. മികച്ച ചിത്രത്തിനായി അക്കാഡമിയിലെ 8000 ത്തോളം അംഗങ്ങൾ എങ്ങനെ വോട്ട് ചെയ്യുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണിത്. നോമിനേഷനായി വോട്ട് ചെയ്യുന്ന ഈ 8000 ത്തോളം അംഗങ്ങളിൽ 94% പേരും വിദേശികളായ വെള്ളക്കാരാണ്, അതിൽ 77% പേർ പുരുഷന്മാരും. പല അക്കാഡമി അംഗങ്ങളും പലപ്പോഴും വോട്ട് ചെയ്യുന്നത് ആ സിനിമ പോലും കാണാതെയായിരിക്കും. കൂട്ടായ മുൻ‌ഗണനകൾക്ക് പ്രാധാന്യം നൽകുന്നതിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടവയെ റാങ്ക് ചെയ്യാൻ വോട്ടർമാരോട് ആവശ്യപ്പെടുന്ന ഒരു മുൻഗണനാ വോട്ടിംഗ് സംവിധാനം ഇവർ ഉപയോഗിക്കുന്നു. ഇതിനർത്ഥം ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സിനിമകൾ എല്ലായ്‌പ്പോഴും മറ്റ് ചെറുതും മികച്ചതുമായ സിനിമകളെ പിന്തളളി ജയിക്കുമെന്നാണ്. പുതുതായി വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കുന്ന സിനിമകൾക്ക് പകരം ഓസ്കാർ എല്ലായ്പ്പോഴും സുരക്ഷിതമായ ഒരു സിനിമ തിരഞ്ഞെടുത്ത് മുന്നോട്ട് പോകും. 

ഓസ്കാർ ചില സിനിമകളെ മറ്റുള്ളവയെക്കാൾ ഇഷ്ടപ്പെടുന്നതിനാൽ, അവയുടെ നാമനിർദ്ദേശങ്ങളും വിജയികളും എല്ലാ വർഷവും സമാനമായി കാണപ്പെടും, അഭിനേതാക്കൾക്കും മറ്റ് സിനിമാ വിഭാഗക്കാർക്കും ഇത് ബാധകമാണ്. 1970 മുതൽക്കുള്ള മികച്ച ചിത്ര ഓസ്കാർ വിജയ സിനിമകളിൽ 71% സിനിമകളിലും ഒരു സംവിധായകനോ അഭിനേതാവോ മുമ്പ് ഓസ്കാറിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടുണ്ടായിരുന്നു, ഈ പ്രവണത ഇന്നുവരെ തുടരുന്നുണ്ട്. ശരിയാണ്, ഡികാപ്രിയോയ്ക്ക് അർഹമായ ഓസ്കാർ നേടുന്നത് കാണാൻ സന്തോഷമേയുള്ളൂ, എന്നാൽ എല്ലാ വർഷവും ഒരേ ആളുകളെ വീണ്ടും വീണ്ടും കാണുന്നത് മറ്റ് ക്രിയേറ്റീവായ സ്വതന്ത്ര ശബ്ദങ്ങൾ അവർ കേൾക്കുന്നില്ല എന്നതിനെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തികമായി ഭീമന്മാരായ വിദേശ ഫിലിം സ്റ്റുഡിയോകളാണ് ഓസ്കാറിൽ ആധിപത്യം പുലർത്തുന്നത്. ഇതുവരെയുള്ള മികച്ച ചിത്ര ഓസ്കാർ വിജയികളിൽ 52% വും 6 പ്രമുഖ ഹോളിവുഡ് ഫിലിം സ്റ്റുഡിയോകളിൽ നിന്നുള്ളവയാണ്, MGM പോലുള്ള മറ്റ് പ്രമുഖ ഫിലിം സ്റ്റുഡിയോകൾ കൂടി ഉൾപ്പെടുത്തിയാൽ അത് 81% ആയി ഉയരുന്നു. ഓസ്കാർ ഇന്ന് ലാഭത്തിനായി മത്സരിക്കുന്ന സ്റ്റുഡിയോകളുടെ ബിസിനസ് തന്ത്രമല്ലാതെ മറ്റൊന്നുമല്ല. ചലച്ചിത്രനിർമ്മാണത്തിലെ മികച്ച നേട്ടങ്ങളുടെ ആഘോഷമായി ആരംഭിച്ച ഓസ്കാർ ഇപ്പോൾ മരിച്ചു കൊണ്ടിരിക്കുകയാണ്, അതിന് അവരെ തന്നെയല്ലാതെ അവർക്ക് മറ്റാരെയും കുറ്റപ്പെടുത്താൻ കഴിയുകയുമില്ല.

Comments

Popular posts from this blog

ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

ടൈം ട്രാവൽ സാധ്യമോ ?

ഇന്റർസ്റ്റെല്ലാർ സിനിമയിലെ ശാസ്ത്രം